jestpic.com

Discover Best Images of World

#food #travel #sports #news #april #friday

In memoriam.<br />———————-<br />അപ്പൻ സംസാരിയ്ക്കുന്നത് കേട്ടിരിയ്ക്കുന്നതേ രസമാണ്. വിശാലമായ, പലതലങ്ങളുള്ള, എന്നാൽ ഒന്നിനൊന്നോട് കൃത്യമായ ബന്ധങ്ങളുള്ള സംസാരം. ഒരറ്റത്തുനിന്ന് ഒരൊറ്റനൂലിൽ തൂങ്ങിയാടി മറ്റേയറ്റം കണ്ട്, കോണുകളൊക്കെച്ചാടി, അമർന്ന്, വട്ടവും നീളവും പാകി, പുറത്തുനിന്നകത്തേയ്ക്കു കറങ്ങിക്കറങ്ങി നടുവിലെത്തി നിൽക്കുമ്പോൾ, രസച്ചരട് പൊട്ടിക്കാതെ, സംസാരത്തിന്റെ വല നൂൽക്കുന്ന ഒരു വലിയ ചിലന്തിയാണ് അപ്പനെന്ന് ഞാൻ തിരിച്ചറിഞ്ഞിട്ടുണ്ട്. കഥകളും അനുഭവങ്ങളും തമാശകളും യുക്തിയും കൊണ്ട് നെയ്തെടുത്ത  മനോഹരമായ വാഗ്‌വലയിൽപ്പെട്ട ഞാനൊരു നിസ്സാരപ്പ്രാണിയാണെന്നും. മരണത്തിന് ഒരാഴ്ചമുൻപും തിരുവനന്തപുരം ആർ. സി. സിയ്ക്ക് പുറത്തുള്ള ലോഡ്ജിലിരുന്നും അപ്പൻ കഥകൾ പറഞ്ഞു. വ്യവസായമന്ത്രി ടി. വി. തോമസിനെ രണ്ടര മണിക്കൂറിൽ തിരുവനന്തപുരത്തെത്തിച്ച കഥ, വിശുദ്ധയാക്കും മുൻപ് രോഗിയായിരുന്ന അൽഫോൻസാമ്മയെ കണ്ട കഥ, ചെറുപ്പത്തിൽ മീനച്ചിലാറ്റിൽ മുങ്ങിപ്പോയ അപ്പനെ കാവൽ വിശുദ്ധ രക്ഷിച്ചു പൊക്കിപ്പിടിച്ച കഥ, നാടകകഥകൾ അങ്ങനെയങ്ങനെ. കഥപറഞ്ഞു ചിരിയ്ക്കുന്ന അപ്പനെക്കണ്ട് ബെംഗളൂരു തിരിച്ചുപോയ ഞാൻ ഇരിപ്പുറയ്ക്കാതെ രണ്ടാംദിവസം അപ്പന്റടുത്തേയ്ക്ക് തിരിച്ചുവന്നു. അപ്രതീക്ഷിതമായി തിരശ്ശീല പൊട്ടിവീണു രംഗം മറഞ്ഞത് പോലെ അപ്പൻ കണ്ണടച്ചപ്പോൾ അതേ നിമിഷം എന്നെയൊരു കടന്നൽ കുത്തി. പുറത്ത് ആർത്തലച്ച് മഴ വീണു. കഥകളൊത്തിരി ബാക്കിവെച്ച് അപ്പൻ പോയിട്ട് ഇന്നേയ്ക്ക് പത്തുവർഷം. പൊടുന്നനെ നിലച്ചുപോയ ആ രംഗമോർക്കുമ്പോൾ  കടന്നൽക്കുത്തിന്റെ നീറ്റലും മഴയുടെ ആർത്തുപെയ്യലും ഇപ്പോഴും അതേ പോലെ. #inmemoriam #memoryofmyfather #princepayikattu #art_of_princepayikattu #penandink #penonpaper #digitalart #digitalillustration #digitalillustrations #autodesksketchbook #digitalpen #digitalpenandink #blackandwhiteillustration #blackandwhiteportrait #blackandwhiteportraits #inkportrait #penandinkdrawing #penandinkportrait #inkportrait #portraitillustration #illustration #illustrations

In memoriam.
———————-
അപ്പൻ സംസാരിയ്ക്കുന്നത് കേട്ടിരിയ്ക്കുന്നതേ രസമാണ്. വിശാലമായ, പലതലങ്ങളുള്ള, എന്നാൽ ഒന്നിനൊന്നോട് കൃത്യമായ ബന്ധങ്ങളുള്ള സംസാരം. ഒരറ്റത്തുനിന്ന് ഒരൊറ്റനൂലിൽ തൂങ്ങിയാടി മറ്റേയറ്റം കണ്ട്, കോണുകളൊക്കെച്ചാടി, അമർന്ന്, വട്ടവും നീളവും പാകി, പുറത്തുനിന്നകത്തേയ്ക്കു കറങ്ങിക്കറങ്ങി നടുവിലെത്തി നിൽക്കുമ്പോൾ, രസച്ചരട് പൊട്ടിക്കാതെ, സംസാരത്തിന്റെ വല നൂൽക്കുന്ന ഒരു വലിയ ചിലന്തിയാണ് അപ്പനെന്ന് ഞാൻ തിരിച്ചറിഞ്ഞിട്ടുണ്ട്. കഥകളും അനുഭവങ്ങളും തമാശകളും യുക്തിയും കൊണ്ട് നെയ്തെടുത്ത മനോഹരമായ വാഗ്‌വലയിൽപ്പെട്ട ഞാനൊരു നിസ്സാരപ്പ്രാണിയാണെന്നും. മരണത്തിന് ഒരാഴ്ചമുൻപും തിരുവനന്തപുരം ആർ. സി. സിയ്ക്ക് പുറത്തുള്ള ലോഡ്ജിലിരുന്നും അപ്പൻ കഥകൾ പറഞ്ഞു. വ്യവസായമന്ത്രി ടി. വി. തോമസിനെ രണ്ടര മണിക്കൂറിൽ തിരുവനന്തപുരത്തെത്തിച്ച കഥ, വിശുദ്ധയാക്കും മുൻപ് രോഗിയായിരുന്ന അൽഫോൻസാമ്മയെ കണ്ട കഥ, ചെറുപ്പത്തിൽ മീനച്ചിലാറ്റിൽ മുങ്ങിപ്പോയ അപ്പനെ കാവൽ വിശുദ്ധ രക്ഷിച്ചു പൊക്കിപ്പിടിച്ച കഥ, നാടകകഥകൾ അങ്ങനെയങ്ങനെ. കഥപറഞ്ഞു ചിരിയ്ക്കുന്ന അപ്പനെക്കണ്ട് ബെംഗളൂരു തിരിച്ചുപോയ ഞാൻ ഇരിപ്പുറയ്ക്കാതെ രണ്ടാംദിവസം അപ്പന്റടുത്തേയ്ക്ക് തിരിച്ചുവന്നു. അപ്രതീക്ഷിതമായി തിരശ്ശീല പൊട്ടിവീണു രംഗം മറഞ്ഞത് പോലെ അപ്പൻ കണ്ണടച്ചപ്പോൾ അതേ നിമിഷം എന്നെയൊരു കടന്നൽ കുത്തി. പുറത്ത് ആർത്തലച്ച് മഴ വീണു. കഥകളൊത്തിരി ബാക്കിവെച്ച് അപ്പൻ പോയിട്ട് ഇന്നേയ്ക്ക് പത്തുവർഷം. പൊടുന്നനെ നിലച്ചുപോയ ആ രംഗമോർക്കുമ്പോൾ കടന്നൽക്കുത്തിന്റെ നീറ്റലും മഴയുടെ ആർത്തുപെയ്യലും ഇപ്പോഴും അതേ പോലെ. #inmemoriam #memoryofmyfather #princepayikattu #art_of_princepayikattu #penandink #penonpaper #digitalart #digitalillustration #digitalillustrations #autodesksketchbook #digitalpen #digitalpenandink #blackandwhiteillustration #blackandwhiteportrait #blackandwhiteportraits #inkportrait #penandinkdrawing #penandinkportrait #inkportrait #portraitillustration #illustration #illustrations

9/18/2019, 6:58:54 PM