princepayikattu images

Discover Best princepayikattu Images of World

#food #travel #sports #news #may #thursday

Bondage. ബന്ധനം. From Yakshi series. A3. Pen on Paper. #yakshi #yakshini #blackandwhite #blackandwhiteillustration #blackandwhiteillistrations #illustration #penonpaper #inkdrawing #princepayikattu #art_of_princepayikattu

2/5/2024, 4:33:48 AM

Birthday caricature for a good friend of mine. #caricature #digitalcaricature #digitalcaricaturesart #caricatures #birthdaycaricature #procreate #procreatepainting #art_of_princepayikattu #princepayikattu

1/12/2024, 9:57:47 AM

Dracula and the Children of the Night. Illustration. Pen and ink. #illustration #illustrationartists #penandink #penandinkdrawing #blackandwhite #blackandwhiteillustration #penandink #princepayikattu #art_of_princepayikattu

9/13/2023, 8:41:38 PM

No one knew for certain when he appeared on the load-rest in front of Aliyar’s shop. It was as if he had always been there. A lock of sick brown hair falling over his forehead, cheeks drawn into the toothless cavern, head tucked in between bent knees, infinitely old, he picked on passers-by or those inside the tea shop and began some salacious story. The legends of Khasak O. V. Vijayan ഖസാക്കിലെ അത്താണിപ്പുറത്ത് കുപ്പുവച്ചൻ പ്രത്യക്ഷപ്പെടുന്നു. നെറ്റിയിലേയ്ക്ക് വീഴുന്ന നരപടർന്ന ചെമ്പൻ മുടിയും കോട്ടുപല്ലുകൾ കൊഴിഞ്ഞ് ഒട്ടിപ്പിടിച്ച കവിളു മുതൽ കവിളു വരെ പടരുന്ന ചിരിയുമായി കുപ്പുവച്ചൻ അവിടെ കുന്തിച്ചിരുന്നു. എന്നുതൊട്ടാണ് കുപ്പുവച്ചനെ അത്താണിപ്പുറത്തു കണ്ടുതുടങ്ങിയതെന്ന് ഖസാക്കുകാർക്കു പറഞ്ഞുകൂടാ. എന്നും അവിടെത്തന്നെയിരുന്നിരിക്കണം. കഴിഞ്ഞ കാലങ്ങളെ ബന്ധിച്ച കണ്ണികളത്രയും അറ്റു പോയിരുന്നു. തല കാൽമുട്ടുകൾക്കിടയിലേയ്ക്കിറക്കിവെച്ച് മെലിഞ്ഞൊട്ടിയ കൈകൾ സ്വസ്തികാബദ്ധമാക്കി, വലതുകൈപ്പടം മുറുകെ അടച്ചുപിടിച്ച് കുപ്പുവച്ചൻ അത്താണിപ്പുറത്തിരുന്നു. വരുന്നവർ ആരായാലും കുപ്പുവച്ചൻ കുശലം ചോദിച്ചുകൊള്ളും. ഓ. വി. വിജയൻ ഖസാക്കിന്റെ ഇതിഹാസം #khasak #khasakkinteithihasam #khasakinte_ithihasam #khasakinteithihasam #ovvijayan #ovvijayanfans #ovvijayansmarakam #illustration #blackandwhite #blackandwhiteillustration #penandink #inkonpaper #malayalamliterature #malayalamnovel #classicmalayalam #princepayikattu #art_of_princepayikattu

11/29/2022, 5:26:54 PM

He hung the chest armour and the tapper’s knife on the wall, and never touched them again, and in good time big hairy spiders found a home behind the uncured hide. In the hut that was once their home and toddy shop, Kuppu lay down for days on end in the gathering dust and litter, for days on end he went without food. Then, he wandered through Khasak, at each appearance looking thinner and more desiccated than at the one before; no one took a note, no dragonfly carried the memories of the living. Sometimes if the wind swept him on, he went up to Chetali. He came back, and gave himself up to the contemplation of the image that was to be the only image in his mind for years to come. Kallu’s parents were dead, leaving behind a rheumatic grandmother. Kuppu worked himself into an insane despondency in which he could see things the way he wanted to; he saw Kallu bathing in Yakkara’s rivulet, seated on the rocks now, sun-drying herself, bare rested, with a scanty towel drawn around her waist, like Narayani. The boys from the nearby tile factory loitered beside the rivulet, they ogled and whistled. They whistled in the nights around the house of the rheumatic grandmother. Kallu in the rivulet haunted Kuppu. The image rotted in his mind and then seeped out to envelope him. Kuppu curled up and slept through fifteen years of decay… O. V. Vijayan The legends of Khasak #ovvijayan #thelegendsofkhasak #thelegendsofkhasakh #khasak #khasakkinteithihasam #khasakkinte_ithihasam #khasakkinte_itihasam #malayalam #malayalamliterature #princepayikattu #illustration #illustrationartists #penandink #blackandwhite #blackandwhitillustration #art_of_princepayikattu

11/28/2022, 8:49:48 AM

പോണ്ടിച്ചേരിയിൽ നിന്നു വന്ന ദിവസം ഗസ്തോൻ സായ്വ് ബംഗ്ളാവിനു മുകളിലെ തന്റെ മുറിയിൽ കയറി വാതിലടച്ചു. പിന്നീട് ആ മുറിയിൽ നിന്ന് പുറത്തുവന്നില്ല. ഗസ്തോൻ സായ്‌വിന്റെ ലോകം നാലു ചുമരുകൾക്കിടയിൽ ചുരുങ്ങി. അയാളെ പിന്നീട് ആരും കണ്ടില്ല. സൂര്യപ്രകാശമേൽക്കാതെ ശരീരം വിളറി വെളുത്തു. തലമുടി തോളിലേക്കു വളർന്നു താണു. കണ്ണുകൾ നിത്യദുഃഖത്തിന്റെ വിളക്കുകളായി.... ഒരു ദിവസം പാതിരാവു കഴിഞ്ഞപ്പോൾ, മയ്യഴിയുടെ ഉറങ്ങിക്കഴിഞ്ഞപ്പോൾ, മൂപ്പൻ സായ്‌വിന്റെ വിരുന്നു കഴിഞ്ഞ് അവസാനത്തെ കുതിരവണ്ടിയും അപ്രത്യക്ഷമായപ്പോൾ, ലെസ്ലീ സായ്‌വിന്റെ ബംഗ്‌ളാവിന്റെ മുകളിൽ നിന്ന് ഗിത്താർ സംഗീതം ഉയർന്നു. ദുഃഖിതന്റെ സംഗീതം, ഷണ്ഡൻറെ സംഗീതം. എം. മുകുന്ദൻ മയ്യഴിപ്പുഴയുടെ തീരങ്ങളിൽ #mayyazhippuzhayudetheerangalil #mayyazhi #mmukundan #malayalambooks #malayalamliterature #malayalamnovel #malayalamclassics #digitalpainting #digitalillustration #princepayikattu #art_of_princepayikattu #procreate #procreateart

3/2/2022, 2:22:33 PM

മധുവിധുവിനു പോയ ഗസ്തോൻ സായ്‌വു തനിച്ചാണു തിരിച്ചു വന്നത്. കണ്ടാൽ തിരിച്ചറിയാൻ കഴിയാത്തവിധം മാറിപ്പോയിരുന്നു. കവിളുകളിൽ വളർന്നുകിടക്കുന്ന നീല ശ്മശ്രുക്കൾ. വളഞ്ഞ മുതുക്. ശാശ്വതമായ ദുഃഖത്തിന്റെ ഉറവകളായ കണ്ണുകൾ. "ഇതെന്തു മറിമായം?" മയ്യഴിയുടെ മക്കൾ അമ്പരന്നു. എം. മുകുന്ദൻ മയ്യഴിപ്പുഴയുടെ തീരങ്ങളിൽ #mayyazhippuzhayudetheerangalil #mayyazhi #mmukundan #malayalambooks #malayalamliterature #malayalamnovel #malayalamclassics #digitalpainting #digitalillustration #princepayikattu #art_of_princepayikattu #procreate #procreateart

2/26/2022, 1:48:56 PM

പഠിത്തം കഴിഞ്ഞു. ഉദ്യോഗമായി. വീട് പണിതു. ഇനി ലെസ്ലിക്ക് ഒരു വിവാഹം കൂടി വേണം. ക്ലെമാം സായ്‌വ്‌ മോഹിച്ചു. പക്ഷേ - "എന്റെ ലെസ്ലീക്ക് പറ്റിയ ഒരു പെണ്ണ് ഈ മയ്യഴീലുണ്ടോ?" ക്ലെമാം സായ്‌വ്‌ തന്റെ മുമ്പിൽ നിരന്നിരുന്നു കുടിക്കുന്ന പൊലീസുകാരെ നോക്കി. "നോം, നോം മോസ്‌യേം." പോലീസുകാർ നിഷേധാർത്ഥത്തിൽ തല കുലുക്കി. ഒരു ദിവസം വെള്ളക്കുതിരയെ പൂട്ടിയ വണ്ടിയിൽ ക്ലെമാം സായ്‌വ്‌, അർമാം സായ്‌വിന്റെ വീട്ടുമുറ്റത്തു ചെന്നിറങ്ങി. അവർ ഏറെനേരം സംസാരിച്ചിരുന്നു. പണമില്ലെങ്കിലും സാക്ഷാൽ വെള്ളക്കാരനാണല്ലോ അർമാം സായ്‌വ്‌. മകൾ മിസ്സിയെ കണ്ടപ്പോഴാകട്ടെ, സൂര്യനെ നോക്കിയതു പോലെ ക്ലെമാം സായ്‌വിന്റെ കണ്ണുകൾ മഞ്ഞളിച്ചു പോകുകയും ചെയ്തു. ക്ലെമാം സായ്‌വ് റ്യൂ ദ് ലാ പ്രിസോനിലൂടെ അതിവേഗം കുതിരവണ്ടി ഓടിച്ച് മകന്റെ മുമ്പിൽ ചെന്നുനിന്നു. "മിന്നുന്ന നീലക്കണ്ണ്. ചുരുണ്ടു ചുരുണ്ടു കിടക്കുന്ന സ്വർണ്ണത്തലമുടി...!" കൈകൾ മുകളിലേക്കെറിഞ്ഞ് തന്റെ നീണ്ട കാലുകളിൽ കിഴവൻ ക്ലെമാം സായ്‌വ്‌ നൃത്തം വെച്ചു. എം. മുകുന്ദൻ മയ്യഴിപ്പുഴയുടെ തീരങ്ങളിൽ #mayyazhippuzhayudetheerangalil #mayyazhi #mmukundan #malayalambooks #malayalamliterature #malayalamnovel #malayalamclassics #digitalpainting #digitalillustration #princepayikattu #art_of_princepayikattu #procreate #procreateart

2/19/2022, 6:07:15 AM

കുറമ്പിയമ്മയ്ക്ക് ഓർക്കുവാൻ കഴിയുന്ന ആദ്യത്തെ ചട്ടക്കാരൻ ലെസ്ലീസായ്‌വിന്റെ പപ്പ ക്ലെമാം സായ്‌വായിരുന്നു. അസാധാരണമായ പൊക്കമുണ്ടായിരുന്നു അയാൾക്ക്. പോരെങ്കിൽ നരച്ച കൊമ്പൻമീശയും. റ്യൂ ദ് ലെഗ്ളീസില്‍ ക്ലെമാം സായ്‌വിന് വീഞ്ഞുകടയുണ്ടായിരുന്നു. വീഞ്ഞു വിറ്റ് അയാൾ ധാരാളം പണം സമ്പാദിച്ചു. ബഡായിക്കാരനായ ക്ലെമാം സായ്‌വ് വീഞ്ഞുകടയിലിരുന്നു തന്റെ കുടുംബമഹിമയെക്കുറിച്ചും തന്റെ മക്കളെക്കുറിച്ചും പ്രസംഗിക്കും. ക്ലെമാം സായ്‌വിന്റെ ബഡായികളിൽ പ്രസിദ്ധം പതിനെട്ടാം നൂറ്റാണ്ടിൽ ഇഗ്ളീഷുകാരോട് ഇന്ത്യയിൽ വെച്ച് യുദ്ധംചെയ്ത ലാലി പ്രഭുവിന്റെ പിൻഗാമിയാണ് താനെന്ന വീരവാദമാണ്. തന്റെ ഞരമ്പുകളിൽ ഫ്രഞ്ച് രാജകീയ രക്തം ഒഴുകുന്നുണ്ട്. "ദെസാ ദാം ദ്യു കോംത് ലാലി." വീഞ്ഞുകുപ്പികൾ നിരയായി കിടക്കുന്ന ചില്ലലമാരകൾക്കു മുൻപിൽ ഇരുന്നു നെഞ്ചുവിരിച്ച്, മീശ പിരിച്ചുകൊണ്ട് ക്ലെമാം സായ്‌വ് പറയും. എം. മുകുന്ദൻ മയ്യഴിപ്പുഴയുടെ തീരങ്ങളിൽ #mayyazhippuzhayudetheerangalil #mayyazhi #mmukundan #malayalambooks #malayalamliterature #malayalamnovel #malayalamclassics #digitalpainting #digitalillustration #princepayikattu #art_of_princepayikattu #procreate #procreateart

2/16/2022, 5:21:25 PM

“അച്ഛമ്മേ, ഞാനെവിട്യാരുന്നു - അമ്മ എന്നെ പെറുന്നേനു മുമ്പ്?" മയ്യഴിയിലെ എല്ലാ മുത്തശ്ശിമാർക്കും ആ ചോദ്യത്തിന് ഒരു ഉത്തരമുണ്ട്. "വെള്ളിയാങ്കല്ലിന്മേൽ." അകലെ സമുദ്രത്തിൽ ഒരു വലിയ കണ്ണുനീർത്തുള്ളി പോലെ കാണാവുന്ന വെള്ളിയാങ്കല്ല്. അവിടെനിന്നാണ് എല്ലാ മയ്യഴിയുടെ മക്കളും വരുന്നത്. സൂര്യനെപ്പോലെ പ്രകാശിക്കുന്ന വെള്ളിയാങ്കല്ലിൽ ജന്മം കാത്തിരിക്കുന്ന ആത്മാവുകൾ തുമ്പികളെപ്പോലെ പറന്നുകളിക്കുന്നു. പിറ്റേ ദിവസം സ്‌കൂളിലേക്ക് പോകുന്നവഴി ദാസൻ കടപ്പുറത്തു ചെന്നു. തിരകളില്ലാത്തതും മൗനത്തിന്റെ ഗാംഭീര്യമാർന്നതുമായ സമുദ്രം. അങ്ങങ്ങ് അകലെ ഒരു സ്വപ്നത്തിലെന്നപോലെ കാണാവുന്ന വെള്ളിയാങ്കല്ല്. അതിനു മുകളിൽ തുമ്പികളെപ്പോലെ പറന്നുകളിക്കുന്ന ആത്മാവുകൾ. ജന്മവും പുനർജന്മവും കാത്തിരിക്കുന്ന ആത്മാവുകൾ. ജന്മങ്ങൾക്കിടയിൽ അൽപ്പനേരം വിശ്രമം തേടിവന്ന ആത്മാവുകൾ. ആളൊഴിഞ്ഞ കടൽത്തീരത്ത് സമുദ്രത്തിൽ നോക്കിക്കൊണ്ട് ദാസൻ വളരെ നേരം നിന്നു. അന്നു നന്നേ വൈകിയാണ് അവൻ സ്‌കൂളിൽ ചെന്നത്. രണ്ടു പീരിയഡുകൾ കഴിഞ്ഞുപോയിരുന്നു. എം. മുകുന്ദൻ മയ്യഴിപ്പുഴയുടെ തീരങ്ങളിൽ #mayyazhippuzhayudetheerangalil #mayyazhi #mmukundan #malayalambooks #malayalamliterature #malayalamnovel #malayalamclassics #digitalpainting #digitalillustration #princepayikattu #art_of_princepayikattu #procreate #procreateart

2/15/2022, 1:39:52 PM

കുറമ്പിയമ്മയ്ക്ക് ആനക്കൊമ്പിൽ തീർത്ത ഒരു പൊടിഡപ്പിയുണ്ടായിരുന്നു. "കൊറമ്പീ, കൊറമ്പീ, ഇച്ചിരി പൊടി തര്വോ?" ലെസ്ലീസായ്‌വ് പതിവുപോലെ ചോദിക്കുന്നു. "അതിനെന്താ സായിവേ? അതൊന്നു ചോദിക്കാനുണ്ടോ?" ചോദിക്കാതെതന്നെ കുറമ്പിയമ്മ ലെസ്ലീ സായ്‌വിന് പൊടി കൊടുക്കില്ലേ? അവർ കോലായിൽ എഴുന്നേറ്റുനിന്നു. മുട്ടോളം എത്തുന്ന ഒരു മുണ്ടു മാത്രമാണ് വേഷം. കാതിൽ പൊന്നിന്റെ വലിയ തക്കകൾ. കഴുത്തിൽ അഷ്ടിക. എം. മുകുന്ദൻ മയ്യഴിപ്പുഴയുടെ തീരങ്ങളിൽ #mayyazhippuzhayudetheerangalil #mayyazhi #mmukundan #malayalambooks #malayalamliterature #malayalamnovel #malayalamclassics #digitalpainting #digitalillustration #princepayikattu #art_of_princepayikattu #procreate #procreateart

2/14/2022, 4:13:51 AM

കുതിരവണ്ടി സാവധാനം കുറമ്പിയമ്മയുടെ പുരയുടെ മുൻപിൽ വന്നുനിന്നു. തൊപ്പിയണിഞ്ഞ തല വെളിയിൽക്കാട്ടി ലെസ്ലീസായ്‌വ് ചോദിച്ചു. "കൊറമ്പീ, കൊറമ്പീ, ഇച്ചിരി പൊടി തര്വോ?" ലെസ്ലീസായ്‌വ് പതിവുപോലെ ചോദിക്കുന്നു. "അതിനെന്താ സായിവേ? അതൊന്നു ചോദിക്കാനുണ്ടോ?" ലെസ്ലീസായ്‌വ് വണ്ടിയിൽ നിന്നു താഴെയിറങ്ങി. അദ്ദേഹം കാൽശരായിയും കോട്ടും ധരിച്ചിരുന്നു. കാലുകളിൽ കരയുന്ന പാപ്പാസ്. അക്കാലത്തു മയ്യഴിയിലെ ഏറ്റവും വലിയ പരിഷ്കാരിയായിരുന്നു നൊത്തേർ ലെസ്ലീ സായ്‌വ്. എം. മുകുന്ദൻ മയ്യഴിപ്പുഴയുടെ തീരങ്ങളിൽ #mayyazhippuzhayudetheerangalil #mayyazhi #mmukundan #malayalambooks #malayalamliterature #malayalamnovel #malayalamclassics #digitalpainting #digitalillustration #princepayikattu #art_of_princepayikattu #procreate #procreateart

2/12/2022, 3:49:50 PM

കുന്നിനു മുകളിലെ മൂപ്പൻസായ്‌വിന്റെ ബംഗ്ളാവിൽ മാത്രം പാതിരാവ് കഴിഞ്ഞാലും ശരറാന്തലുകൾ പ്രകാശിച്ചുകൊണ്ടിരിക്കും. ബംഗ്ളാവിന്റെ പിറകുവശം, കുന്നിനു താഴെ, സമുദ്രമാണ്. സമുദ്രം നിശ്ചലമായിക്കിടക്കുന്ന രാവുകളിൽ ബംഗ്ളാവിന്റെ ജനവാതിലുകളിലൂടെ പ്രവഹിക്കുന്ന ശരറാന്തലുകളുടെ പ്രകാശം ജനവാതിലുകളുടെ ആകൃതിയിൽ വെള്ളത്തിൽ പരന്നുകിടക്കും. സൂര്യൻ ഉദിച്ചുയരുമ്പോൾ അഴീക്കൽ കടപ്പുറത്തു ചെന്നുനിന്നു നോക്കിയാൽ പൈൻമരങ്ങളുടെയും യൂക്കാലിപ്റ്റസ് മരങ്ങളുടെയും പശ്ചാത്തലത്തിൽ മൂപ്പൻസായ്‌വിന്റെ മനോഹരമായ ബംഗ്ളാവ് സമുദ്രത്തിൽ പ്രതിബിംബിച്ചു കിടക്കുന്നതും കാണാമായിരുന്നു. എം. മുകുന്ദൻ മയ്യഴിപ്പുഴയുടെ തീരങ്ങളിൽ #mayyazhipuzhayudetheerangalil #mayyazhippuzhayudetheerangalil #mayyazhi #mmukundan #malayalambooks #malayalamliterature #malayalamnovel #malayalamclassics #digitalpainting #digitalillustration #princepayikattu #art_of_princepayikattu #procreate #procreateart #procreateillustration

2/9/2022, 7:15:08 PM

അമ്പതു നൊയമ്പിന്റെ സങ്കടരാവുകളിൽ അന്തോണി ഒറ്റയ്ക്കായി. അവനു ചുറ്റും വലിയൊരാൾക്കൂട്ടം ഉണ്ടായിരുന്നത് അലിഞ്ഞുപോയി. കർത്താവിന്റെ പങ്കപ്പാടുകൾ കോക്കാഞ്ചറക്കാരെ അനുഭവിപ്പിക്കാൻ വേണ്ടി അവൻ ഊതിയ സങ്കടരാഗങ്ങൾ, കോക്കാഞ്ചറക്കാർ കേട്ടില്ലെന്നു നടിച്ചു. തന്റെ ദേശം തന്നെ കൈവിട്ടു. ദൈവത്തിന്റെ ദേശം തന്നെ കൈവിടുമോ? അത്താഴത്തിനുമുമ്പ് മണ്ണെണ്ണ വിളക്കിന്റെ വെളിച്ചത്തിൽ അമരപ്പന്തലിനു ചോട്ടിലിരുന്നു അന്തോണി പുത്തൻപാന നിവർത്തിയപ്പോൾ കൈ വിറച്ചു. കേൾവിക്കാരില്ല. തന്നോടു തന്നെ താണ ഒച്ചയിൽ അന്തോണി പാന വായിച്ചു. "സർവ്വദുഃഖക്കടലിന്റെ നടുവിൽ ഞാൻ വീണുതാണു സർവ്വസന്താപങ്ങളെന്തു പറവൂ പുത്രാ നിന്മരണത്തോടു കൂടെയെന്നെയും നീ മരിപ്പിയ്ക്കിൻ ഇമ്മഹാ ദുഃഖങ്ങളൊട്ടു തണുക്കു പുത്രാ നിന്മനസ്സിനിഷ്ടമെല്ലാം സമ്മതിപ്പാനുറച്ചു ഞാൻ എന്മനസിൽ തണുപ്പില്ല നിർമ്മല പുത്രാ." അമരപ്പന്തലിലുറങ്ങിയിരുന്ന പാറ്റകൾ, ഈച്ചകൾ, പ്രാണികൾ, വണ്ടുകൾ, പുഴുക്കൾ, ഉറുമ്പുകൾ അന്തോണിക്കു ചുറ്റും വന്നിരുന്നു. കനത്ത ഒച്ച കോക്കാഞ്ചറയിലെ ഇരുട്ടിൽ മുഴങ്ങി. ആലാഹയുടെ പെണ്മക്കൾ സാറാ ജോസഫ് #illustration #painting #digitalpainting #digitalart #digitalillustration #alahayudepenmakal #malayalam #malayalamnovel #malayalamclassics #sarajoseph #aalahayudepenmakkal #princepayikattu #art_of_princepayikattu

2/5/2022, 6:48:46 PM

പൊട്ടമ്പാടത്തിന്റെ നടുക്കുള്ള തുരുത്തില് കൊപ്പരമ്പത്ത്കാരുടെ വീടെത്തണേലും മുൻപ്, കാടക്കണ്ണൻ കല്ല് നെറഞ്ഞ വെളിമ്പറമ്പിന്റെ ഒത്ത നടുക്കാണ് വേലായ്തന്റെ ചെറ്റക്കുടിൽ. കത്തിവായ പോലെ ചെത്തിക്കൂർപ്പിച്ച് നിർത്ത്യേക്കണ പാടവരമ്പ്മ്മേക്കോടെ കുഞ്ഞിത് തോടും കടന്നട്ട് വേണം കൂരേലെത്താൻ. പാമ്പ് വേലായ്തൻ തോമസ് കെയൽ #പാമ്പ്_വരകൾ #പാമ്പ്_വേലായ്തൻ #illustration #illustrations #blackandwhitedrawing #storyillustration #penonpaper #penandink #digitalink #procreate #procreateillustration #princepayikattu #art_of_princepayikattu #thomaskeyal #kalamparamban

11/1/2021, 3:36:11 PM

ചീട്ട് കളിക്കാൻ തോമുട്ടി മാഷും കൊച്ചുവാറുണ്യേട്ടനും മുൻപെന്നെ എത്തീട്ട്ണ്ട്. ഇനി ഓരോത്തരായി വരാന്തൊടങ്ങും. ബേബി മാഷ് അത്താഴം കയ്ഞ്ഞാൽ ഒര് കയ്യ് കളിക്കും പിന്നെ പൂവും. കോട്ടിരിക്ക ജോസേട്ടൻ സിൽമ കൊട്ടകേല് പാട്ട് അകത്തക്ക് വച്ചട്ടേ എത്തൊള്ളോ. കൊച്ചമ്മാപ്ലേടെ രണ്ടനിയമ്മാര് കൂടീണ്ട്. വറ്ത് മാപ്ലേം ശോപ്പാപ്ലേം. എല്ലോരും നാല്‌ പെട്ടീടെ ആശാമ്മാരാ. ഇത്ര പെര്ത്ത് ശീട്ടോള് ഇവരെങ്ങന്യാ ഓർമ്മേല് വക്കണാവോ. ഇക്കാണെങ്കി ഒറ്റപ്പെട്ടി വിളീടെ ചീട്ട് വരെ ഓർമ്മേല് നിക്കാമ്പാടാ. പര്ല് കളിക്കാം. അതാവുമ്പോ കൊറച്ച് ചീട്ടും കൊറച്ചേരം കളീം. പൂവ്വാന്ള്ള പൈസ വേഗം പൂവ്വൂം ചിയ്യും കിട്ടാനൊള്ളത് കിട്ടൂഞ്ചെയ്യും. വേണ്ടോര്ക്കൊക്കെ ചായേം ബീടീം കൊണ്ട് കൊട്ത്ത് ചീട്ടളി നോക്കിരിന്നും നേരമ്പോയി. തോമസ് കെയൽ പാമ്പ് വേലായ്തൻ #പാമ്പ്_വരകൾ #പാമ്പ്_വേലായ്തൻ #illustration #illustrations #blackandwhitedrawing #storyillustration #penonpaper #penandink #digitalink #procreate #procreateillustration #princepayikattu #art_of_princepayikattu #thomaskeyal #kalamparamban

10/20/2021, 9:18:35 PM

ഞാമ്പറഞ്ഞാ നെനക്ക് വണ്ടി മാറ്റാൻ പറ്റ്ല്ലടാ...പെല്യാടി മോനേ...മാറ്റ്രാ വണ്ടി…’ എസ്സൈയ്യ്‌ ചൂണ്ട് വെരലും നട് വെരലും മടക്കി രാമൂട്ടീടെ വയറുമ്മെ ഒറ്റപ്പിട്ത്തം. രാമൂട്ടിക്ക് വേദനെട്ത്താ അത്പ്പോ ആരാണെങ്ക്ലും പിന്നൊന്നും നോക്കില്ലാന്ന് വേലായ്തനറ്യാം. എന്താപ്പോ ചിയ്യാൻ പോണെന്ന് കാണാലോന്ന് ആലോയ്ച്ചപ്ലക്കും ഇടിരായന്റെ നെലോളി കേട്ടു. രാമുട്ടി എസ്സൈയേടെ മുക്കൂട് നോക്കി മുട്ടുകാലോണ്ട് ഒരു താങ്ങങ്കട് താങ്ങി. തോമസ് കെയൽ പാമ്പ് വേലായ്തൻ #പാമ്പ്_വരകൾ #പാമ്പ്_വേലായ്തൻ -------------------------------------------- പാമ്പ് വേലായ്തൻ മൂന്നാം പതിപ്പ്‌ പ്രീ ബുക്കിംഗ്‌ ആരംഭിച്ചിരിക്കുന്നു. പുസ്തകം ആവശ്യമുള്ളവർക്ക്‌ ബുക്ക്‌ ചെയ്യാനുള്ള വാട്സ്‌ആപ്‌ നമ്പർ - 83018 24052 #പാമ്പ്_വരകൾ #പാമ്പ്_വേലായ്തൻ #illustration #illustrations #blackandwhitedrawing #storyillustration #penonpaper #penandink #digitalink #procreate #procreateillustration #princepayikattu #art_of_princepayikattu #thomaskeyal #kalamparamban

10/19/2021, 7:31:01 PM

കുഞ്ഞിത്തോടിന് പാലായ്ട്ട് ഇട്ട തടി പൂതരിച്ച് ഒടിഞ്ഞു വീണു. ആരും മാറ്റിടില്ല. അയ്ന് ഞാന്തന്നെ വേണം. വെള്ളധികം ഇല്ലാത്തോണ്ട് തോട്ട്ലെറങ്ങി കാലും മോറും കഴ്കി ഒര് കവള് വെള്ളം കുടിച്ചപ്പോ ക്ഷീണമ്പോയി. ഒരു ബീഡീം കൂട്യെട്ത്ത് ചുണ്ട്ല് വച്ച്ട്ട് പിന്നെ വേണ്ടാന്ന് വെച്ചു. രാത്രി ഒറക്കം വരാണ്ട് കെടക്കുമ്പോ വലിക്കാൻ ബീഡീണ്ടാവില്ല. തോമസ് കെയൽ പാമ്പ് വേലായ്തൻ —————————————————————— ചിത്രങ്ങളടങ്ങിയ പാമ്പ് വേലായ്തന്റെ പുതിയ പതിപ്പ് പ്രീ പബ്ലിക്കേഷൻ ബുക്കിങ് തുടങ്ങിയിട്ടുണ്ട്. പുസ്തകം വേണ്ടവർക്കായുള്ള ഗൂഗിൾ ഫോം താഴെ. https://docs.google.com/forms/d/e/1FAIpQLSdtRK9Hj3jeMBN1K_YJWw-eHJTNR9YC3L6_v52x_JkOkQankg/viewform?usp=sf_link #പാമ്പ്_വരകൾ #പാമ്പ്_വേലായ്തൻ #illustration #illustrations #blackandwhitedrawing #storyillustration #penonpaper #penandink #digitalink #procreate #procreateillustration #princepayikattu #art_of_princepayikattu #thomaskeyal #kalamparamban

10/19/2021, 6:51:40 AM

പിന്നാക്കം നട്ന്ന് റോസി മാപ്ളിച്യാരോട് ചൂട്ട്ണ്ടാവോന്ന് ചോയ്ച്ചപ്പോ 'ആരാണ്ടാ വേലായ്തനാ..?' ന്ന് പറഞ്ഞ് കൊച്ചപ്പ് മാപ്ല ടോർച്ചടിച്ച് പൊർത്തിക്ക് വന്നു. 'ഇതാരാണ്ടാ വേലായ്താ കൂടെ..?' 'ഇത് ന്റെ പെണ്ണ് കോത്യണ് കൊച്ചമ്മാപ്ലേ..' 'ഹെയ്...നിന്റെ കല്ല്യാണോം കഴിഞ്ഞാ..ഞാനറിഞ്ഞില്യ...' കൊച്ചമ്മാപ്ല പിന്നൊന്നും ചോയ്ക്കാണ്ട് അഞ്ച് ബാറ്ററീന്റെ ടോർച്ചടിച്ച് ഞങ്ങളോട് മുമ്പില് നട്ന്നോളാന്‍ പറഞ്ഞു. വരമ്പ്മ്മെ പോക്കാച്ചിത്തവളോള് ടോർച്ചിന്റെ വെളിച്ചങ്കണ്ട് കണ്ണ് മഞ്ഞളിച്ചിരുന്നു. തോമസ് കെയൽ പാമ്പ് വേലായ്തൻ #illustration #illustrations #blackandwhitedrawing #storyillustration #penonpaper #penandink #digitalink #procreate #procreateillustration #princepayikattu #art_of_princepayikattu #thomaskeyal #kalamparamban

10/18/2021, 6:45:57 AM

“I am the resurrection and the life, saith the Lord: he that believeth in me, though he were dead, yet shall he live”. Cullen sounded even more Irish as he lifted his voice bravely against the heavy rain. He wore a dark cloak over his vestments and one of the funeral men stood beside him holding an umbrella. There was only one mourner, Sarah Drayton, standing on the other side of the open grave, an undertaker behind her with another umbrella.” “I am the resurrection and the life, saith the Lord: he that believeth in me, though he were dead, yet shall he live”. കനത്ത മഴയുടെ ആരവവുമായി പൊരുതിക്കൊണ്ട് ഉച്ചത്തിൽ ചൊല്ലുമ്പോൾ ഫാദർ കോളന്റെ ഉച്ചാരണത്തിൽ ഐറിഷ് ചുവ പ്രകടമായിരുന്നു. കടുംനിറത്തിലുള്ള ളോഹ ധരിച്ച അദ്ദേഹത്തിന് കുടപിടിച്ചു കൊണ്ട് ഒരു കാര്യക്കാരൻ തൊട്ടരികിൽ നിൽക്കുന്നു. ശവസംസ്കാര ചടങ്ങുകളിൽ പങ്കെടുക്കുവാൻ ബന്ധു എന്ന നിലയിൽ ഒരാൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഡോക്ടർ സാറാ ഡ്രെയ്‌ട്ടൺ. കുഴിമാടത്തിന്റെ മറുവശത്തു നിൽക്കുന്ന അവർക്ക് മഴയിൽനിന്നും സംരക്ഷണമേകി കുടയുമായി ശ്മശാനത്തിന്റെ കാര്യക്കാരനും ഉണ്ട്. Jack Higgins. “Night of the Fox.” വിവർത്തനം - Rejiram Thayyil #illustration #illustragram #blackandwhite #blackandwhiteillustration #penonpaper #inkdrawing #penandink #digitalillustration #procreate #princepayikattu #art_of_princepayikattu #jackhiggins #jackhigginsbooks

8/31/2021, 11:35:12 AM

“I stood in the granite archway and looked in at the graveyard. The notice board said Parish Church of St Brelade and the place was crammed with headstones and tombs, and here and there a granite cross reared up. There was a winged angel on the far side, I noticed that, and then thunder rumbled on the horizon and rain swept in across the bay. The porter at the hotel had given me an umbrella and I put it up and ventured in.” ഗ്രാനൈറ്റ് കല്ലുകളാൽ ആർച്ച് രൂപത്തിൽ നിർമ്മിച്ച കവാടത്തിന് മുന്നിൽ നിന്നുകൊണ്ട് ആ സെമിത്തേരിയിലേക്ക് ഞാൻ നോക്കി. അവിടെയുള്ള ബോർഡിൽ ഇപ്രകാരം എഴുതിയിട്ടുണ്ടായിരുന്നു. "Parish church of St. Brelade.” കല്ലറകളും സ്മാരകശിലകളും അവയ്ക്കിടയിൽ അങ്ങിങ്ങായി ഉയർന്നുനിൽക്കുന്ന കുരിശുകളും ഒക്കെയായി നിബിഡമാണ് ആ സിമിത്തേരി. അതിന്റെ അങ്ങേയറ്റത്തായി ചിറകുവിരിച്ചുനിൽക്കുന്ന ഒരു മാലാഖയുടെ രൂപം ഞാൻ ശ്രദ്ധിച്ചു. പെട്ടെന്നാണ് ദൂരെ ചക്രവാളത്തിൽ ഇടി മുഴങ്ങിയതും കടൽത്തീരത്തു നിന്നും ഇരച്ചെത്തിയ മഴ കോരിച്ചൊരിഞ്ഞു തുടങ്ങിയതും. ഹോട്ടലിലെ പോർട്ടർ നൽകിയിരുന്ന കുട നിവർത്തി ഞാൻ കോമ്പൗണ്ടിനുള്ളിലേക്ക് കടന്നു. Jack Higgins. “Night of the Fox.” വിവർത്തനം - Rejiram Thayyil #illustration #illustragram #blackandwhite #blackandwhiteillustration #penonpaper #inkdrawing #penandink #digitalillustration #procreate #princepayikattu #art_of_princepayikattu #nightofthefox #jackhiggins #jackhigginsbooks

8/28/2021, 2:20:35 PM

ഇത് ഞാൻ അജയേട്ടന് മാത്രമായി വരച്ചതാണ്. വേലായ്തൻ കുഞ്ഞീലാണ്ടന്റെ കൈപ്പത്തിയിൽ കത്തി കുത്തിയിറക്കിയ ചിത്രം കണ്ടിട്ട് അജയേട്ടൻ ചോദിച്ചത്, തോമസേട്ടൻ എഴുതിയതു പോലെ, കത്തി നിന്ന് വിറയ്ക്കുന്നത് കാണിക്കാമോ എന്നാണ്. കുഞ്ഞീലാണ്ടന്റെ കയ്യും കത്തിയും മതിയല്ലോ എന്നുകരുതി തുടങ്ങിയതാണ്. പക്ഷെ, കോണ്ടെക്സ്റ്റ് നഷ്ടപ്പെടുമോ എന്നൊരു തോന്നലിൽ വേലായ്തന്റെ കയ്യും ചേർത്തു. ശരിക്കും അപ്പോഴാണ് ചിത്രത്തിന് ഒരു പൂർണ്ണത വന്നത്. കുത്തുകൊണ്ട് പിളർന്ന പത്തി വലിക്കാനാവാതെ വേദനയിൽ പുളയുന്ന കുഞ്ഞീലാണ്ടന്റെയും അതിന്മേൽ പിടിമുറുക്കിയിരിക്കുന്ന വേലായ്തന്റെയും കയ്യുകൾ. ചെറിയൊരു ചിത്രം വലിയൊരു കഥപറയുകയാണ്. #illustration #illustrations #blackandwhitedrawing #storyillustration #penonpaper #penandink #digitalink #procreate #procreateillustration #princepayikattu #art_of_princepayikattu #thomaskeyal #kalamparamban

8/6/2021, 3:54:03 PM

ദേ ആ വാർക്ക ചീർപ്പിന്റെ മോളില്‌ നരച്ച പുള്ളി ഡോയറ്മ്മേന്ന് മുഷിഞ്ഞ കള്ളിമുണ്ട് പൊക്കിവെച്ച് കുന്തിച്ചിര്ന്ന് ചൂണ്ടിടണ ആളെക്കണ്ടാ..? താടീം മീശേം മുടീം നരച്ച ചപ്രത്തലേമ്മെ കീറത്തോർത്ത് വട്ടങ്കെട്ടി കുറ്റ്യാപ്പിള് വീടി വലിക്കണ ആളെക്കണ്ടാ ..? ഒരു കോര്‍മ്പേമ്മേ കൊറച്ച് വട്ടുടീനേം കൂരീനേം കോർത്ത്, ചെരട്ടേലെ നനഞ്ഞമണ്ണില് നൊളയണ മണ്ണെരേം വച്ചിരിക്കണ ആളെക്കണ്ടാ..? ചൂണ്ടക്കൊള്ത്ത്മ്മേ എര കോർത്ത് വെള്ളത്തിലിക്കിട്ട് മീൻ കൊത്തണ അനക്കം നോക്കിരിക്കണ ആളെക്കണ്ടാ...? ഇപ്പൊ ഒന്നിനും വയ്യാണ്ടായി... പറഞ്ഞാ കേക്കാണ്ടായി... കേക്കാനാരും പറയാണ്ടായി... കേട്ടതൊന്നും ആരോടും പറയാമ്പറ്റാണ്ടായി.... കൊറേ വയസ്സായി വെലായ്തന്... തോമസ് കെയൽ പാമ്പ് വേലായ്തൻ #illustration #illustrations #blackandwhitedrawing #storyillustration #penonpaper #penandink #digitalink #procreate #procreateillustration #princepayikattu #art_of_princepayikattu #thomaskeyal #kalamparamban

8/2/2021, 7:48:33 AM

കല്ലമ്പറമ്പന്റവടന്ന് തിരിഞ്ഞ് കുണ്ടനെടവഴീക്കോടെ ഓരോന്നാലോയ്ച്ച് നടന്നു ചെല്ലുമ്പൊ ഒപ്പം പടിച്ച വിച്ചൂട്ടി സൈക്കിള് നിർത്തി കാലുകുത്തി വഴീടെ നട്ക്ക്. അവടെ നിക്കാൻ അവൻ കയ്യോണ്ട് കാണിച്ചപ്പോ "വിച്ചൂട്ട്യേ, നിനക്കെന്തിന്റെ സൂക്കേടാ" എന്ന് ചോയ്ക്കാൻ വന്നതാ. അപ്പഴാ കണ്ടത് പാമ്പോള് വഴിമൊടക്കി പൊളകൂടണത്. കെട്ടു പെണഞ്ഞ് ഉയരണ്, കെട്ടഴിച്ച് വിട്ട് താഴണ്, നെലംതൊട്ട് ചുറ്റിപ്പെണയണ് പിന്നേം പൊങ്ങിത്താണ് ആടിത്തീർന്ന് പാമ്പോള് രണ്ടും രണ്ടുവഴിക്ക് പോണവരെ കൊച്ചാവേം വിച്ചൂട്ടീം എടക്ക് തമ്മിത്തമ്മി നോക്കീം പാമ്പാട്ടം കണ്ടും നിന്നു. തോമസ് കെയൽ പാമ്പ് വേലായ്തൻ #illustration #illustrations #blackandwhitedrawing #storyillustration #penonpaper #penandink #digitalink #procreate #procreateillustration #princepayikattu #art_of_princepayikattu #thomaskeyal #kalamparamban

7/25/2021, 2:39:25 PM

പറവെച്ച് തുള്ളണ പാലക്ക അമ്പലത്തിലെ വെളിച്ചപ്പാടിന്റന്തി കലിതുള്ളിവന്ന വള്ളി ആങ്ങളമാരോട് സങ്കടമ്പറഞ്ഞു. അന്നന്നെ അവര് വന്ന് പുന്നാരള്യന്റെ കയ്യുങ്കാലും കെട്ടി പച്ചീർക്കിലീമേ ചൂന്യേൻ മൊളകരച്ച് പെരട്ടി ഊത്യൊണക്കി പത്ക്കെപ്പത്ക്കെ മൂത്രക്കൊഴലീൽ ക്ക് കേറ്റി. സഹ്ക്ക്യാമ്പറ്റാണ്ടൊള്ള ഉണ്ണ്യെക്കന്റെ നെലോളി കേട്ട് വേലിപ്പൊറത്ത് കൂട്ടങ്കൂടി നിക്കണ പെണ്ണുങ്ങള് കഷ്ടം വെച്ചു. കെട്ടഴിച്ച് വിട്ടപ്പോ മുക്കൂട്ടില് കൈപൊത്തി നിന്ന അളിയന്റെ മൊകടച്ചൊര് തൊഴീങ്കൂടി കൊട്ത്ത് സമാതാനിപ്പിച്ച് അവര് പോയി. പിന്നെപ്പോ മുള്ളുമ്പളും ഒരു നീറ്റം തോന്നും ഉണ്ണ്യെക്കന്. പിന്നെ മുള്ളാനല്ലാണ്ട് അലോയ്ച്ചാലും തോന്നിത്തൊടങ്ങി നീറ്റം. തോമസ് കെയൽ പാമ്പ് വേലായ്തൻ #illustration #illustrations #blackandwhitedrawing #storyillustration #penonpaper #penandink #digitalink #procreate #procreateillustration #princepayikattu #art_of_princepayikattu #thomaskeyal #kalamparamban

7/6/2021, 3:49:40 PM

ഒരീസം കാലത്ത് വള്ളി പെറന്ന പടി നെലോളിച്ചോടി കൊളത്തീച്ചാടി. കരക്കാര് പെണ്ണങ്ങള് ചെന്ന് നോക്കുമ്പോ വെള്ളഞ്ചവ്ട്ടി നിക്കാണ് വള്ളി. വലിച്ച് കേറ്റി മുണ്ടുട്പ്പിച്ച് കൊണ്ടു വരുമ്പോ കാലിന്റെടേല് കയ്യ് തിര്കി ശ് ശ് ശൂ...ന്ന് ഞീളാണ് വള്ളി. "എന്തൂട്ടാ പറ്റ്യേടീ..?" "പണ്ടാറക്കാലൻ...മുള്ളണോടത്ത് മൊളകരച്ചത് തേച്ചെന്റെ കാള്യേടത്ത്യേയ്‌.." കേട്ട പെണ്ണുങ്ങള് മൊളകെരിവറിഞ്ഞെരിഞ്ഞ് മൂക്കത്ത് വെരല് വെച്ചു. തോമസ് കെയൽ പാമ്പ് വേലായ്തൻ #illustration #illustrations #blackandwhitedrawing #storyillustration #penonpaper #penandink #digitalink #procreate #procreateillustration #princepayikattu #art_of_princepayikattu #thomaskeyal #kalamparamban

7/4/2021, 6:29:51 PM

മൂന്നാമത് വേലായ്തൻ മുങ്ങീട്ട് പൊങ്ങാൻ നേരെടുത്തു. പൊങ്ങാണ്ടായപ്പോ കരക്കനിക്കണോര്ക്ക് ശ്വാസംമുട്ടി. വെള്ളത്തിന്റടീന്ന് കൊറേ നൊരവന്ന് പൊട്ട്യേന്റെ പിന്നാലെ വേലായ്തൻ തലപൊന്തി. ശ്വാസം കിട്ടാണ്ട് ചാവാമ്പോണോന്റന്തി വായപൊളിച്ച് ഒച്ച്യെട്ട് ശ്വാസം പിടിച്ചു. വെള്ളങ്കേറി കണ്ണൊക്കെ ചെമ്പോത്തിന്റെ പോലെ ചോന്നു. എടത്തേ കൈയ്യ് കരക്കെ പിടിച്ച് പത്ക്കനെ കെതപ്പ് മാറ്റി മുടിചുറ്റിപ്പിടിച്ച വലത്തേ കയ് പൊക്കി നീലീനെ വേലായ്തൻ വെള്ളത്തിന് മോളിലിക്ക് കൊണ്ടന്നു. അരക്ക് താഴെ തുണീല്ലാത്ത നീലീനെ ക്ടാങ്ങള് ആദ്യായ്‌ട്ട് കാണണോണ്ട് കണ്ണെട്ക്കാണ്ട് നോക്കി. അത് കണ്ട കരക്കെ നിക്കണ പെണ്ണ്ങ്ങള് ...ശീ...ന്ന് ശബ്ദണ്ടാക്കി നാണങ്കാട്ടി. ന്ന്ട്ടും നീലീന്റെ നാണമ്മറക്കാൻ തോളിലിട്ട ഒര് തോർത്ത്മുണ്ട് തരാമ്പറഞ്ഞത് പെണ്ണങ്ങളാരും കേക്കാത്ത മാതിരി നിന്നു. ചവം കരേലിക്ക് കേറ്റ് ന്ന് പറഞ്ഞൊരോട് വേലായ്തൻ മൊരണ്ടു. 'നീലീന്നന്നെ വിളിച്ചാ മതി ട്ടാ...അവൾടെ പേരൊന്നും നിങ്ങള് മാറ്റണ്ട...' തോമസ് കെയൽ പാമ്പ് വേലായ്തൻ #illustration #illustrations #blackandwhitedrawing #storyillustration #penonpaper #penandink #digitalink #procreate #procreateillustration #princepayikattu #art_of_princepayikattu #thomaskeyal #kalamparamban

6/12/2021, 3:48:10 PM

"ന്നാ പിന്നെ നിങ്ങളങ്കട് കൊയ്യ് .." ഇത് കേട്ടിട്ട് നന്തിക്കരക്കാര് ചിറികോട്ടിച്ചിര്ച്ച് കൊയ്യാങ്കുനിഞ്ഞ നേരത്ത് വേലായ്തൻ വരമ്പത്ത് കേറി കോത കൊണ്ടന്ന മണ്ണെണ്ണക്കുപ്പി എട്ത്ത് കുലിക്കിക്കാട്ടി " ദേ...അങ്കട് നോക്ക്യേ...നിങ്ങ കൊയ്ത് കറ്റ കെട്ടി മെതിച്ച് നെല്ല് കൊണ്ട്വാന്ന് സ്വപ്പനം കാണണ്ട. ഈ മണ്ണെണ്ണ മുഴോൻ ഞാള് നെല്ലീത്തളിക്കും. വരമ്പത്ത് നിക്കണോരെ കണ്ടാ...ഞാമ്പറഞ്ഞാ അവരൊക്കെ ഈ നെല്ലൊക്കെ മണ്ണണ്ണേല് കുളിപ്പിക്കും....മണ്ണെണ്ണ ശൂരൊള്ള നെല്ല് പതളന്ന് നിങ്ങക്ക് കൊണ്ടൂവാം...ഇനി പറ. നിങ്ങ കൊയ്യണ് ണ്ടാ അതാ നിങ്ങള് പോണ് ണ്ടാ.?!" തോമസ് കെയൽ പാമ്പ് വേലായ്തൻ #illustration #illustrations #blackandwhitedrawing #storyillustration #penonpaper #penandink #digitalink #procreate #procreateillustration #princepayikattu #art_of_princepayikattu #thomaskeyal #kalamparamban

6/5/2021, 3:55:55 PM

കൊച്ചാവേം പിന്നെ രണ്ട് ക്ടാങ്ങളും കൂടി വരണ കണ്ടൊടനെ ചെക്കൻ വഴീലിക്ക് കേറി പാറേമ്മെ ചാരിനിന്ന് ചൂളങ്കുത്തി വിളിക്കണ നേരത്ത് വേലായ്തൻ പത്ക്കെ നടന്ന് പാറേടെ മോളില്‌ ചെക്കന്റെ പിമ്പില് ചെന്നു നിന്നു. ഇതൊന്നറിയാണ്ട് ചെക്കൻ ചൂളങ്കുത്തി വശങ്കെട്ടു. കൊച്ചാവ സഹികെട്ട് ചെക്കനെ കൊഞ്ഞനം കുത്താൻ നോക്കീപ്പോ പിന്നില് നിക്കണ അപ്പനെക്കണ്ട് മിഴിച്ചുനിന്നു. അതവനെ കണ്ടാന്ന് തോന്ന്യ ചെക്കൻ കൈയ്യെടുത്ത് അഭ്യാസം തൊടങ്ങ്യ നേരത്ത് വേലായ്തൻ കുന്തിച്ചിരുന്ന് അവന്റെ കഴുത്ത്മ്മെ കൈ പെണച്ച് പാറേമ്മലിക്ക് വലിച്ച് കേറ്റി. കയറ് കഴ്ത്തീക്കുടുങ്ങ്യ പയ്ക്ടാവ് അമറണമായ്‌ രി ഒച്ചണ്ടാക്യ ചെക്കൻ വെപ്രാളം മൂത്ത് പാറേമ്മെ കാലിട്ടടിച്ചു. തോമസ് കെയൽ പാമ്പ് വേലായ്തൻ #illustration #illustrations #blackandwhitedrawing #storyillustration #penonpaper #penandink #digitalink #procreate #procreateillustration #princepayikattu #art_of_princepayikattu #thomaskeyal #kalamparamban

6/1/2021, 2:48:55 PM

പൊട്ടക്കൊളത്തില് നീന്താമ്പടിക്കാൻ പിള്ളേര്ടൊപ്പം പൂവ്വാന്തൊടങ്ങീപ്പോ ബീഡിവലീം കിട്ടി. വെള്ളത്തിലെറങ്ങി തണ്ത്ത് വെറക്കുമ്പോ കരേല് കേറ്യാല് വല്ലാണ്ട് മൂത്രമ്മുള്ളാമ്മുട്ടും. ബീടി വലിച്ചിട്ട് വാദിച്ച് മുള്ളും. ബാക്യൊള്ളോര് കൈക്കോട്ട്ന്തായേടെ നീളത്തില് മുള്ള്യെത്തിക്കുമ്പോ കൊച്ചാപ്പു എത്ര മുക്ക്യാലും കാലുമ്മളത്തെ തന്തവെരലിന്റപ്രത്തിക്ക് മൂത്രെത്തില്ല. തോമസ് കെയൽ പാമ്പ് വേലായ്തൻ #illustration #illustrations #blackandwhitedrawing #storyillustration #penonpaper #penandink #digitalink #procreate #procreateillustration #princepayikattu #art_of_princepayikattu #thomaskeyal #kalamparamban

5/30/2021, 1:26:48 PM

കക്കൂസേടെ പിന്നിലെ വേലിപ്പത്തലിന്റെ മറേല് നിന്ന് കാലുമ്മെ കടിച്ച കൊത്കോളെ കാലോണ്ടന്നെ തേമ്പിക്കൊന്ന് വേലായ്തൻ നോക്കുമ്പോ താണ്യേട്ടന്യടക്കം എല്ലാരേം പോലീസാര് മിറ്റത്തെറക്കി നിർത്ത്യേക്കണത് ലാവെളിച്ചത്തീ കണ്ട്. കൂട്ടത്തില് കൊച്ചാവേനെ അടക്കിപ്പിടിച്ച് കോതേംണ്ട്. ക്ടാങ്ങളൊക്കെ കരഞ്ഞ് തൊടങ്ങി. ഇനീപ്പോ ഇവര്യൊക്കെ പോലീസാര് പിടിച്ച്ട്ട് പോയാലോ? ഇപ്പൊ എന്തൂട്ടെങ്കിലും കാട്ടീല്ലെങ്ങ്യെ ശര്യാവൂല്ല. ഒച്ചീണ്ടാക്കാണ്ട് വേലീടെ പൊക്കത്തില് പത്ങ്ങി ഇര്ട്ടിന്റെ മറേക്കോടെ ഇടിവണ്ടീടെ അട്ത്തക്ക് നടന്നു. അരേല്ണ്ടാർന്ന പിശ്ശാങ്കത്തി മുൻപിലത്തെ ടയറിന്റെ പള്ളക്ക് കുത്തി. ശ്ശ്..ശീ ശീന്ന് പോണ കാറ്റിന്റെ ഒച്ച പത്ക്യാക്കാൻ കത്തി ഊരാണ്ട് കാത്ത് നിന്നു. തോമസ് കെയൽ പാമ്പ് വേലായ്തൻ #illustration #illustrations #blackandwhitedrawing #storyillustration #penonpaper #penandink #digitalink #procreate #procreateillustration #princepayikattu #art_of_princepayikattu #thomaskeyal #kalamparamban

5/25/2021, 7:33:17 PM

എത്ര നേരാണ് ഒറക്കം തൂങ്ങി എറേത്ത് കുത്തിര്ന്നേന്ന് ഓർമ്മല്ല്യ. ആരാണ്ട് കാർപ്പിച്ച് തുപ്പണ ഒച്ചകേട്ട് നോക്കുമ്പോ ചെര്പ്പ്ന്റെ കിര്കിറ്പ്പ് കേട്ടു. വേലിക്ക ചെന്ന് നോക്കുമ്പളും ഇര്ട്ടത്ത് ആളെ തിരിയണില്ല. ന്തായാലും ചോയ്ക്കന്നെ. ആളാരാന്ന് അറിയാലോ. "ആരാ ദ് ", ചോയ്ക്കല്ല ദാ പിട്ച്ചോ ന്ന മാത് ര്യാ കിട്ട്യെ. ചെവി പൊട്ടണ തെറി. "എന്ത്രാ പട്ടി പെല്ല്യാടി മോനേ...പാത് രക്ക് ഒറങ്ങാണ്ട് നെനക്ക് പണി?" വേലായ്തൻ ശരിക്കും പേടിച്ച് പോയി. പെട്ടെന്ന് തെറ്യടക്കം കേട്ടപ്പോ. കൊക്കര നാറാങ്കുട്ട്യാർന്നു. തോമസ് കെയൽ പാമ്പ് വേലായ്തൻ #illustration #illustrations #blackandwhitedrawing #storyillustration #penonpaper #penandink #digitalink #procreate #procreateillustration #princepayikattu #art_of_princepayikattu #thomaskeyal #kalamparamban

5/18/2021, 7:37:07 PM

കാലത്തന്നെ കുട്ട്യോൾടെ കൂട്ടനെലോള്യാർന്നത്രെ. കുളിക്കാൻ പോയിട്ട് വന്ന തമ്പ്‌രാട്ടീനെ കണ്ടട്ട് താഴ്യൊള്ള തമ്പ്‌രാങ്കുട്ടി പത്തായത്തില് ഓട്യൊളിച്ചു. കൊറച്ച് കഴിഞ്ഞപ്പോ കോതേനെ വിളിച്ചട്ട് ചെല്ലാൻ തമ്പ്‌രാട്ടീടവ്ടന്ന് ആള് വന്നു. പൂവ്വാൻ ഒര്ങ്ങി ആള് വര്ണതും നോക്കി ഇരിക്കാർന്ന കോത കൂടെ ചെല്ലുമ്പൊ, കുളിപ്പെരേലെ അലക്ക് കല്ലുമ്മെ മുട്യൊക്കെ അഴ്ച്ചിട്ട് പെറന്ന പടി ഇരിക്കണ് തമ്പ്‌രാട്ടി. കര്യോയല് കാണിച്ച കോലം കണ്ടാല് ആരാണെങ്കിലും പേടിച്ച് നെലോളിച്ചു പൂവ്വും. വെളുവെളാന്നിര്ന്ന ആള് കരിമ്പൂതത്തിന്റെ പോല്യായി. കുഞ്ഞുണ്ണിക്കാച്ചെണ്ണ പെരട്ടി ചെട കോന്തി തൊളസ്സ്യെല ചൂടി കെട്ടിവെക്കാറുള്ള നീളമ്മുടി കണ്ടാ സങ്കടം വരും. തോമസ് കെയൽ പാമ്പ് വേലായ്തൻ #illustration #illustrations #blackandwhitedrawing #storyillustration #penonpaper #penandink #digitalink #procreate #procreateillustration #princepayikattu #art_of_princepayikattu #thomaskeyal

5/16/2021, 12:47:40 PM

വല്ല നീർക്കോല്യോ തവള്യോ ഇണ്ടങ്ങെ കേറിപ്പൂവാൻ പാട്ടേടെ മൂടൊണ്ട് വെള്ളത്തിലോളണ്ടാക്കി കൊറച്ച് നേരം കാത്ത് നിന്നട്ട് കുറുകുറാന്നുള്ള കര്യോയല്, മേത്തക്ക് തെറിക്കാണ്ടിരിക്കാൻ വെള്ളത്തീ മുട്ടിച്ചൊഴിച്ചു. പിന്നെ പാട്ടേല് വെള്ളം നെറച്ച് കൊളത്തിന്റെ നടുവിലിക്ക് നീട്യെറിഞ്ഞ് കേറിപ്പോന്നു. എല്ലാ ദേവസത്തേം പോലെ തമ്പ്‌രാട്ടി നേരം വെളുക്കണേലും മുൻപ് വന്ന് മുങ്ങിക്കുളിച്ചാ മത്യാർന്നു. തോമസ് കെയൽ പാമ്പ് വേലായ്തൻ #illustration #illustrations #blackandwhitedrawing #storyillustration #penonpaper #penandink #digitalink #procreate #procreateillustration #princepayikattu #art_of_princepayikattu #thomaskeyal

3/31/2021, 1:18:01 PM

രാത്രീല് ഒറക്കൊളിച്ചിര്ന്ന് കോത മണ്ണെണ്ണ പഴന്തുണീല് മുക്കിത്തൊടച്ച് മേത്തേം കര്യോയല് കളഞ്ഞു. തുണീല്ല്യാണ്ട് കെടക്കണ വേലായ്തനെ കോത കൊറേ കള്യാക്കി, നീറ്റല് പൂവാൻ വെളിച്ചെണ്ണ തേച്ചു. ബാക്ക്യൊള്ള എണ്ണ മേത്ത് പുരട്ടി ഉഴിഞ്ഞ് തരാന്ന് വേലായ്തൻ പറഞ്ഞപ്പോൾ കോതയ്ക്ക് നാണായി. ന്നാലും വേലായ്തൻ കോതേടെ മേത്ത് പെരട്ടി ഉഴിഞ്ഞു. ഉഴിഞ്ഞോണ്ടിര്ന്ന നേരത്ത് " ന്റെ വേലായ്യേട്ടാ.." ന്ന് വെറച്ച് വെറച്ച് വിളിച്ചു. പൊറത്തെ ഇരുട്ടത്ത് നെട്ലാൻ കൂവി. അകലേന്ന് ഒരു മറുവിളി കേട്ടോടെത്തക്ക് അത് ചെറകടിച്ച് പറന്ന് പോണ ശബ്ദം കേട്ട് ' ദേ, കൊച്ചാവ എണീറ്റന്നാ തോന്നണേ' ന്ന് പറഞ്ഞ് കോത ചിമ്മണി വെളക്കൂതി. തോമസ് കെയൽ പാമ്പ് വേലായ്തൻ #illustration #illustrations #blackandwhitedrawing #storyillustration #penonpaper #penandink #digitalink #procreate #procreateillustration #princepayikattu #art_of_princepayikattu #thomaskeyal

3/28/2021, 3:56:55 PM

മൈക്ക്ളേട്ടന്റെ ചായക്കടേന്റെ തൊട്ടപ്പറത്ത് നാണ്വാശാന്റെ പെട്ടിമര്ന്ന് പീടികേടവ്ടന്ന് കൊറച്ചകത്തേക്ക് മാറി തട്ട്മ്മോളിൽക്ക് പോണ കോണീടട്ത്തൊള്ള റൊട്ടിക്കാരന്റെ കടേന്ന് റെസ്ക്ക് വേടിച്ച് കൊട്ത്തപ്പോ അത് കറുമുറാ കടിച്ച് എരട്ടച്ചാല്ട്ട് ഒലിച്ചെറങ്ങണ മൂക്കട്ടേം കൂട്ടിത്തിന്ന് കൊച്ചാവ അവര്ടൊപ്പം നടന്നു. തോമസ് കെയൽ പാമ്പ് വേലായ്തൻ #illustration #illustrations #blackandwhitedrawing #storyillustration #penonpaper #penandink #digitalink #procreate #procreateillustration #princepayikattu #art_of_princepayikattu #thomaskeyal

3/23/2021, 3:13:28 PM

ജാതേലൊള്ളോര് തവരക്കാട്ടിൽക്ക് ഓടീപ്പോ കോങ്ക്രസ്സാര് കള്യാക്കി ചിര്ച്ചു. "പേടിത്തൂറീകള് കമ്മൂണിസ്റ്റാര്." അവര്ടെ ഓട്ടങ്കാണാന്‍ താഴത്തേക്ക് എറങ്ങീപ്പോഴാണ് തവരക്കാട്ടില്ക്ക് ഓടിക്കേറ്യോര് പൊറത്ത്ക്ക് വന്നത്. കൊടി അഴ്ച്ച വട്യോണ്ട്ള്ള അടി ഓർക്കാപ്പൊറത്ത് കിട്ടീപ്പോ കോങ്ക്രസ്സാര് ഓടാമ്മറ്ന്നു. ഓടാണ്ട് നിന്നോരൊക്കെ കുത്ത് കൊണ്ട് വീണു. കണിപ്പറമ്പൻ രാമ്മേന്നെ കുത്തണത് അപ്പൻ കണ്ട് നിക്കാർന്നു. തോളിന്റെ എല്ല് വെടവില് ചാടി കുത്താര്ന്നു ഒരു മൊട്ടത്തലയൻ. കത്തി വലിച്ചപ്പോൾ രവി മന്ദ്രത്തിന്റെ കഴുക്കോലുമ്മളക്ക് ചോര ചീറ്റി. വലത്തേ കൈയ്യോണ്ട് മുറി പൊത്തി മറ്റേക്കയ്യോണ്ട് കുത്ത്യോനെ എട്ത്ത് റോട്ടിൽക്ക് എറിയലും രാമ്മേന്നന്‍ വീഴലും ഒന്നിച്ചാർന്നു. തോമസ് കെയൽ പാമ്പ് വേലായ്തൻ #illustration #illustrations #blackandwhitedrawing #storyillustration #penonpaper #penandink #digitalink #procreate #procreateillustration #princepayikattu #art_of_princepayikattu #thomaskeyal

3/22/2021, 6:19:51 AM

വൈന്നേരം ഒറ്റക്കെറേത്ത് കെട്ന്ന് കൊച്ചാവേനെ ഇസ്ക്കൂളില് ചേർത്താൻ കൊണ്ടു പോണത് ആലോയ്ച്ചും സൊപ്പനം കണ്ടും ഒറങ്ങി. പൊലർച്ചെ കോത അലറണ കേട്ട് ചാട്യെണ്റ്റ് അകത്തു ചെന്നു നോക്കുമ്പോ കഴുക്കോലുമ്മെ ഉടുമുണ്ടിൽ തൂങ്ങിക്കെടക്കണ് കുഞ്ഞിക്കോരന്റെ പെണ്ണ്. അച്ഛന്റട്ത്ത്ക്ക് അമ്മേം പോയ്തറിയാണ്ട് വെരല് കുടിച്ച് അപ്പളും തട്ക്കിൽ കെടക്കാണ് കൊച്ചാവ. തോമസ് കെയൽ പാമ്പ് വേലായ്തൻ. #illustration #illustrations #blackandwhitedrawing #storyillustration #penonpaper #penandink #digitalink #procreate #procreateillustration #princepayikattu #art_of_princepayikattu #thomaskeyal

3/8/2021, 6:16:14 AM

ഏഴ് മാസാർന്ന് കോതക്ക്. പെങ്കുട്ട്യാർന്നൂന്ന് പാത്തിക്കീരി പറയുമ്പോ കോത ഒന്നും മിണ്ടാണ്ടും ഒന്നും കേക്കാത്ത്യേം പോലിരുന്നു. മര്ന്ന് കൊണ്ടരണ പെട്ടീല് പഴന്തുണീപ്പൊതിഞ്ഞ് മോളെ കൊണ്ടോന്ന് തെക്കോർത്ത് കൊത്ത്യാ തീ പറക്കണ കാടക്കണ്ണൻ കല്ലില് കുഴികുത്തി കുഴ്ച്ചിടാൻ പോവുമ്പോ കോത വല്ല്യ വായില് നെലോളിച്ചു. തോമസ് കെയൽ പാമ്പ് വേലായ്തൻ. #illustration #illustrations #blackandwhitedrawing #storyillustration #penonpaper #penandink #digitalink #procreate #procreateillustration #princepayikattu #art_of_princepayikattu #thomaskeyal #paampvelaaythan #kalamparamban

3/7/2021, 5:42:46 AM

വേലായ്തൻ ഓടീം നടന്നും ചന്ദ്രേട്ടന്റെ ചായപ്പീട്യേലെത്തി കാര്യമ്പറഞ്ഞ് ആളോളെ കൂട്ടി വരുമ്പോ നേരം കൊറ്യായി. പുല്ലാനിപ്പടർപ്പില് പാപ്പാപ്ലേടെ മേത്തും ചോരേലും ഉറുമ്പരിച്ചു തൊടങ്ങി. എരട്ടക്കൊഴൽ തോക്ക് നെഞ്ചത്ത് ചേർത്ത് വെച്ച് കെടക്കണ കണ്ടപ്പോ വേലായ്തന് കരച്ചല് നിർത്താൻ പറ്റാണ്ടായി. ' ഞാമ്പറഞ്ഞട്ടല്ലേ പാപ്പാപ്ലേ ഇങ്ങള് വന്നത് ..' ഇന്നുങ്കൂടി മഴ തോർന്നില്ലെങ്ങെ....ഇങ്ങന്യൊന്നും വരില്ല്യാർന്നൂന്ന് കൂട്ടത്തിലാരോ പിറുപിറുത്തു. തോമസ് കെയൽ പാമ്പ് വേലായ്തൻ. #illustration #illustrations #blackandwhitedrawing #storyillustration #penonpaper #penandink #digitalink #procreate #procreateillustration #princepayikattu #art_of_princepayikattu #thomaskeyal #paampvelaaythan

3/6/2021, 7:37:12 AM

വേലായ്തൻ റാക്ക് ഒന്നൂടി മോന്തി മുണ്ടുങ്കുത്തീന്ന് കത്തി പത്ക്കെ എട്ത്ത് മേശേടെ പൊറത്ത് വെച്ച കുഞ്ഞീലാണ്ടന്റെ വലത്തേ കയ്യ്മ്മല് ഒറ്റക്കുത്ത്. കയ്യും പലകേം തൊളച്ച് കത്തീടെ മാങ്കൊമ്പ് പിടി മാത്രം പൊറത്ത് നിന്ന് വെറച്ചു. വല്ല്യ വായേലൊരു നെലോളി കോന്ത്യലം പാടത്ത് കറങ്ങി തിരിച്ചെത്തീപ്പൊ മേശമ്മേ ചോര നെറഞ്ഞു. കയ്യനക്കാൻ പറ്റാണ്ട് അവ്ടെര്ന്ന് പൊളയണ കുഞ്ഞീലാണ്ടനെ മാനേയര് ഒന്ന് നോക്കി പിന്നേം പറ്റ് വരവ് പൊത്തകത്തില് വരും വരായ്ക തെരഞ്ഞു. തോമസ് കെയൽ പാമ്പ് വേലായ്തൻ. #illustration #illustrations #blackandwhitedrawing #storyillustration #penonpaper #penandink #digitalink #procreate #procreateillustration #princepayikattu #art_of_princepayikattu #thomaskeyal #paampvelaaythan

3/3/2021, 10:23:06 AM

വേലായ്തൻ റാക്ക് ഒന്നൂടി മോന്തി മുണ്ടുങ്കുത്തീന്ന് കത്തി പത്ക്കെ എട്ത്ത് മേശേടെ പൊറത്ത് വെച്ച കുഞ്ഞീലാണ്ടന്റെ വലത്തേ കയ്യ്മ്മല് ഒറ്റക്കുത്ത്. കയ്യും പലകേം തൊളച്ച് കത്തീടെ മാങ്കൊമ്പ് പിടി മാത്രം പൊറത്ത് നിന്ന് വെറച്ചു. വല്ല്യ വായേലൊരു നെലോളി കോന്ത്യലം പാടത്ത് കറങ്ങി തിരിച്ചെത്തീപ്പൊ മേശമ്മേ ചോര നെറഞ്ഞു. കയ്യനക്കാൻ പറ്റാണ്ട് അവ്ടെര്ന്ന് പൊളയണ കുഞ്ഞീലാണ്ടനെ മാനേയര് ഒന്ന് നോക്കി പിന്നേം പറ്റ് വരവ് പൊത്തകത്തില് വരും വരായ്ക തെരഞ്ഞു. തോമസ് കെയൽ പാമ്പ് വേലായ്തൻ #illustration #illustrations #blackandwhitedrawing #storyillustration #penonpaper #penandink #digitalink #procreate #procreateillustration #princepayikattu #art_of_princepayikattu #thomaskeyal #paampvelaaythan

2/28/2021, 8:11:21 PM

കെഴ്ക്കേപ്രത്തെ ഇരുട്ടില് കെടക്കണ കന്നിന്റട്ത്തിക്ക് കോത ചിമ്മ്ണി വെളക്കെട്ത്ത് ചെന്നു. കാലുമ്മളത്തെ കെട്ടഴിച്ച് വിട്ട് അവളയ്നെ എണീക്കാൻ സഹായിച്ചു. പതുക്കെയതിന്റെ തലയിൽത്തലോടി കവിൾ ചേർത്തു വെച്ചു. നനവാർന്ന നാലു കണ്ണുകളില് ചിമ്മ്ണി വെളക്കിന്റെ നാളം കാറ്റിലും കെടാണ്ട് എളകിയാടി. തോമസ് കെയൽ പാമ്പ് വേലായ്തൻ #illustration #illustrations #blackandwhitedrawing #storyillustration #penonpaper #penandink #digitalink #procreate #procreateillustration #princepayikattu #art_of_princepayikattu #thomaskeyal

2/27/2021, 2:57:57 PM

പന്തല് ചോരില്ലാന്ന് ഓല കെട്ടിക്കഴിഞ്ഞ പിള്ളേര് കട്ടായം പറഞ്ഞു. 'അത് മഴ പെയ്തീട്ട് പറയാന്ന്...!' ഗ്യാസ് വെളക്കിന് പുതിയ മാണ്ടലിട്ട് കെട്ടി കാറ്റടിച്ച് വെളിച്ചം ശര്യാക്കി പന്തലീത്തൂക്കീട്ട് സുകൂന്റെ വക കളിയാക്കലും. കരിക്കറിയുന്നേടത്ത് പെണ്ണുങ്ങളുടെ കലപില. പ്രേമസീറാത്രേ പൂലോക സുന്ദരൻ. ആള്ക്ക് സവുന്ദര്യം മാത്രള്ളോ അഭിനയിക്കാൻ സത്യൻ വേണന്ന് ആണുങ്ങളും. ഇതിലൊക്കെ കേമൻ തിക്രുശ്യാന്ന് പറഞ്ഞേന് വേലായ്തനെ അവ്ടന്ന് ഓടിച്ച് വിട്ട നേരത്താണ് വീതുളി കൃതാവും വെച്ച് മസിലും പെരുപ്പിച്ചൊരു കൊമ്പന്മീശക്കാരൻ പന്തലീ വന്ന് ആരാണ്ടാ വേലായ്തൻ എന്ന് ചോയ്ച്ചത്. തോമസ് കെയൽ പാമ്പ് വേലായ്തൻ #illustration #illustrations #blackandwhitedrawing #storyillustration #penonpaper #penandink #digitalink #procreate #procreateillustration #princepayikattu #art_of_princepayikattu #thomaskeyal

2/27/2021, 7:16:19 AM

ചാഞ്ഞ കൊമ്പോള് പൊരപ്പൊറത്തക്ക് വീഴാണ്ട് വെട്ടി എറക്കാൻ നല്ല പരിചയം വേണം. ഓരോ കമ്പും പാതിക്കും മീതെ വെട്ടിനിർത്തി തായ്ത്തടിലിക്ക് ചേർന്ന് ഒടിഞ്ഞു തൂങ്ങാൻ കാത്ത് പിന്നെ ബാക്കികൂടി വെട്ടിവീഴ്ത്തണ വിരുതിൽ വേലായ് തനെ വെല്ലാൻ വടക്കുമുറീല് വേറാളില്ല. അവസാന കൊമ്പ് വെട്ടാൻ നേരത്ത് വേലായ്തൻ വിളിച്ച് പറഞ്ഞു. 'ചാത്തേട്ടാ, ബാക്കി വെട്ടിക്കോ. ഞാനിപ്പോ എര്‍ങ്ങാം.' അതിത്തിരി വല്ല്യ കൊമ്പാണ്. പാതിക്ക് മേലെ വെട്ടത്തീപ്പോ കൊമ്പ് പത്ക്കെ പൊട്ടിപ്പിളർന്ന് നെലോളിച്ച് ചായാൻ തൊടങ്ങി. കടക്കൽ വെട്ട് മുക്കാലും തീർന്നു. ചാത്തേട്ടൻ താഴെനിന്ന് കൈ നെറ്റിയിൽ ചേർത്ത് മോളിലേക്ക് നോക്കുമ്പോ ഒടിഞ്ഞു തൂങ്ങ്യ കൊമ്പിനെടേന്ന് വെരല് വലിച്ചെടുക്കാൻ പറ്റാണ്ട് വേലായ്തൻ പൊളയണ കണ്ടു. വെട്ടെത്തിയ മരം ചായാൻ തൊടങ്ങി. കയറ് പിടിക്കാൻ തങ്കമണിയെ ഏൽപ്പിച്ച് ചാത്തു മാറിനിന്ന് മോളിൽക്ക് നോക്കി മുത്തപ്പനെ വിളിച്ചു കരഞ്ഞു. മരത്തിനൊപ്പം താനും താഴെ എത്താൻ പോണെന്ന് തിരിച്ചറിഞ്ഞപ്പോ പിന്നൊന്നും നോക്കാണ്ട് പിന്നില് തിരുകിയ വെട്ടുകത്ത്യോണ്ട് ഒറ്റക്കൊത്തിന് കൊമ്പിനടീപ്പെട്ട വെരലറ്റം മുറിച്ച് വേലായ്തൻ മരത്തോടൊപ്പം ചാഞ്ഞ്, മരം മണ്ണ് തൊടണേലും മുൻപേ ചാടി എറങ്ങി നിലത്തിരുന്ന് അറ്റംപോയ വെരല് നോക്കി നെടുവീർപ്പിട്ടു. തോമസ് കെയൽ പാമ്പ് വേലായ്തൻ #illustration #illustrations #blackandwhitedrawing #storyillustration #penonpaper #penandink #digitalink #procreate #procreateillustration #princepayikattu #art_of_princepayikattu #thomaskeyal

2/25/2021, 5:07:53 PM

കോതേടപ്പനൊരു തെറുപ്പ് ബീടി നീട്ടീത് വേണ്ടെന്ന് പറഞ്ഞത് ബഹ്മാനം കൊണ്ടാവൂംന്ന കോതേടെ വിശാരം ഞൊടി എടേല് മാറ്റി വേലായ്തൻ മടിക്കുത്തീന്ന് ആപ്പിൾ ബീടി എട്ത്ത് ചുണ്ടില് വെച്ച് വാതിൽപ്പടീടെ പിന്നില് മറഞ്ഞുനിക്കണ കോത്യോട് ചോയ്ച്ചു. 'ഇച്ച് രി തീ.' അടുപ്പില് നീറിക്കത്തണ തെങ്ങിൻപട്ടത്തുണ്ടിലെ കനല് ഊതിപ്പെരുപ്പിച്ച് വേലായ്തന് നീട്ടുമ്പോ വീർപ്പുമുട്ടിയ റൗക്കേലിക്ക് ആൾടെ കാക്കനോട്ടം വീണത് കോത കണ്ടു. തോമസ് കെയൽ പാമ്പ് വേലായ്തൻ. #illustration #illustrations #blackandwhitedrawing #storyillustration #penonpaper #penandink #digitalink #procreate #procreateillustration #princepayikattu #art_of_princepayikattu

2/23/2021, 11:10:19 AM

എള്ളെണ്ണ തേച്ച തലമുടിലൊരു കുരുവിക്കൂടും പഴുതാര മീശേം കള്ളിവരയൻ കുപ്പായോട്ട്, കഞ്ഞെള്ളത്തിൽ മുക്കിയൊണക്കി മടക്കി വടിപോലെ നിക്കണ മല്‍മല് മുണ്ടുടുത്തൊരാള്, മുള്ളുവേലീലെ മരക്കഴ നീക്കി മിറ്റത്തേക്ക് കാല് വെച്ചത് കോത പാത്യാമ്പുറത്തെ മരയഴിക്കെടെക്കോടെ കണ്ടു. ഇതാരാണപ്പ കലത്തിലൊന്നുല്ല്യാത്ത ഉച്ചനേരത്ത് വിരുന്ന് വരണതെന്ന് നോക്കാൻ ഉമ്മറത്തേക്ക് ചെല്ലുമ്പഴേക്കും ' ഇബടാരൂല്യേ?' എന്ന ചോദ്യം ഇത്തിരിയൊരെടർച്ചയോടെ അകത്തേക്കെത്തി. ' കുറുമ്പമ്മായി പറഞ്ഞട്ട് വന്നതാ. അപ്പനില്ല്യേ വ്ടെ.?'. തോമസ് കെയൽ പാമ്പ് വേലായ്തൻ #illustration #illustrations #blackandwhitedrawing #storyillustration #penonpaper #penandink #digitalink #procreate #procreateillustration #princepayikattu #art_of_princepayikattu

2/22/2021, 2:44:40 PM

കുഞ്ഞോൻ കുമാരന്റമ്മ കുറുമ്പ കൊന്ത്യലമ്പാടത്ത് കൊയ്യാമ്പോയപ്പഴാണ് കോതേനെ ആദ്യായിട്ട് കണ്ടത്. കുനിഞ്ഞുനിന്നു കൊയ്യണ കോതേടെ ചന്തിമ്മെ അരിവാൾ പിട്യോണ്ട് കുത്തി കുറുമ്പ പതിവ് കുനിഷ്ട് ചോദ്യം ചോയ്ച്ചു. ' എന്താണ്ടീ നെനക്കിങ്ങനെ നിന്നാ മത്യാ? ആടത്തെ പൂപ്പായ്യൊക്ക്യൊന്ന് കളേണ്ടേ?'. ' യ്യേ...ഈ കുറുമ്പമ്മായ്‌ടെ ഒരു കാര്യം.! നാണോല്യാണ്ട്.' കോതേടെ ഇക്കിളിയൊളിപ്പിച്ച മറുപടി കേട്ട് കുറുമ്പ കുലുങ്ങിച്ചിരിച്ചു. ഇവളെ കുഞ്ഞോനെക്കൊണ്ട് കെട്ടിച്ചാലോ എന്നാലോയ്ച്ചെങ്കിലും നീർന്നുനിന്ന കോതേടെ തലേം മൊലേം കുഞ്ഞോന്റെ തലയ്ക്കും മോളിലാന്ന് കണ്ടപ്പോ അത് വേണ്ടാന്ന് വെച്ചു. അല്ലേലും വല്യ പത്രാസുകാരൻ ഡയ്‌വറായ കുഞ്ഞോന് പാടത്ത് പണിയെടുക്കണ കോതേനെ പിടിക്കില്ല. കൊയ്ത്തും കറ്റകെട്ടും കറ്റ ചോക്കലും മെതിയും പതിര് പാറ്റലിനുമെല്ലാം കുറുമ്പയ്ക്ക് കൂട്ട് കോതേണ്ടാർന്നു. പതളന്നപ്പോ ഒരു പങ്ക് കോതയ്ക്ക് നീക്കിവെച്ച് കുറുമ്പ പറഞ്ഞു. 'ട്യേയ്‌....അട്ത്ത ചിങ്ങക്കൊയ്ത്തിന് മുൻപ് നെന്റെ കുളി തെറ്റിക്കാൻ ഞാനാളെ വിടണണ്ട് ട്ടാ.' തോമസ് കെയൽ പാമ്പ് വേലായ്തൻ #illustration #illustrations #blackandwhitedrawing #storyillustration #penonpaper #penandink #digitalink #procreate #procreateillustration #princepayikattu #art_of_princepayikattu

2/21/2021, 5:28:41 PM

Birthday greetings to Arundhati Roy. . #arundhatiroy #arundhatiroyofficial #godofsmallthings #azadi #writer #painting #portraitpainting #photoshop #photoshoppainting #famouswriters #bookerprizewinner #princepayikattu #art_of_princepayikattu #arundhatiroy_theministryofutmosthappiness #arundhati_roy_real

11/24/2020, 7:37:28 PM

Suddenly, I felt very frightened. Someone seemed to be waving a torch through the sky. It must have been a big torch for there was so much light. The radiance gleamed in the courtyard for a second and went out. For a moment, the mango tree, tall as the sky, became a black shape. It stood as silent an unmoving as a hill. A doubt flashed through my mind. Was this really a mango tree.?! Maybe it was a spirit. The question shook me. Something deep inside me was sure it was. Spirits loved the rain. They lived under under the earth and inside Moyammadali Ikkakka’s skull... The eye of God. N. P. Mohamed. ———————————————————————— ഉടനടി അരണ്ടു പോയല്ലോ. ആകാശത്താരോ ചൂട്ടു വീശുന്നു. അതൊരു പെരിയ ചൂട്ടാകണം. അല്ലെങ്കിൽ ഇത്ര വെളിച്ചം കിട്ടില്ല. നൊടിനേരം മുറ്റത്തു തിളങ്ങിയ വെട്ടം കെട്ടുപോയി. നൊടിനേരം മുറ്റത്തെ ആകാശം മുട്ടുന്ന മാവ് കറുത്ത രൂപമായി നിന്നു. അനങ്ങാതെ, മിണ്ടാതെ, ഊരോത്തു മല പോലെ. അതു മാവാണോ എന്ന സംശയം, മനസ്സിലെവിടെയോ മുരണ്ടു പായുന്നു. പൂതം! പൂതമാണോ.? ഉയർന്നുവന്ന ചോദ്യത്തിൽമനസ്സു കുടഞ്ഞു പോയി. പൂതമാണെന്ന് ആരോ ഉള്ളിൽ വന്നു പറയുന്നുണ്ട്. പൂതങ്ങൾക്ക് മഴ കൊള്ളുമല്ലോ. പൂതങ്ങൾ ഭൂമിയുടെ അടിയിലാണ്. പൂതങ്ങൾ മൊയമ്മദാലിക്കാക്കയുടെ തലയോട്ടിയിലാണ്.... ദൈവത്തിന്റെ കണ്ണ്. എൻ. പി. മുഹമ്മദ്. #inktober #inktober2020 #illustration #illustrations #npmuhammad #malayalamclassics #malayalamclassicnovel #keralasahityaacademy #keralasahityaacademyaward #illustrationfornovel #illustrationforstory #blackandwhite #blackandwhiteillustration #penonpaper #penonpaperart #penandink #penandinkillustration #pendrawing #princepayikattu #art_of_princepayikattu

10/16/2020, 11:39:34 AM

It suddenly began to rain again. We moved into the verandah. The rain came roaring down with great force. It slanted down from the sky. The water kept splashing from the verandah into the yard. It poured down from the verandah in jets as thick as rope. The eye of the God. N. P. Mohamed. ———————————————————————— പെട്ടെന്നു വീണ്ടും മഴ. ഞങ്ങൾ കോലായിലേക്ക് മാറി നിന്നു. അലറിവരുന്ന മഴയ്ക്ക് നല്ല ഉശാറുണ്ട്. ചരിഞ്ഞാണ് ആകാശത്തുനിന്ന് മഴ വീണത്. ഇറയിൽ നിന്നു വെള്ളം മുറ്റത്തേക്കു തെറിച്ചു കൊണ്ടിരുന്നു. ഇറയിൽ നിന്നു വീഴുന്ന മഴനാരുകൾക്കു കയറിന്റെ വണ്ണം. ദൈവത്തിന്റെ കണ്ണ്. എൻ. പി. മുഹമ്മദ്. . #inktober #inktober2020 #illustration #illustrations #npmuhammad #malayalamclassics #malayalamclassicnovel #keralasahityaacademy #keralasahityaacademyaward #illustrationfornovel #illustrationforstory #blackandwhite #blackandwhiteillustration #penonpaper #penonpaperart #penandink #penandinkillustration #pendrawing #princepayikattu #art_of_princepayikattu

10/14/2020, 10:15:30 AM

There was an enormous mushroom in the bamboo thicket. Ummoo and Ikkakka found it together. It looked so beautiful, smiling among the bamboo fronds like a freshly opened jasmine flower. It seemed to coax you to pluck it. Ikkakka did not stop to think. He jumped into the bamboo thicket. When he opened his hand, it was filled with white petals. The mushroom had crumbled. His hand felt cool and smooth. And Ikkakka was overcome by greed. He put the mushroom in his mouth. Ummoo watched him. Next day, Ikkakka threw up. Mariam Ammayi was not too worried. She boiled some water with caraway seeds and gave it to him. But he continued to throw up. And then he vomited blood. It was then that Ummoo told Mariyam Ammayi that Ikkakka had eaten a mushroom. It was then it was discovered that the spirits had coveted the mushroom that Moyammadali Ikkakka had eaten. The eye of the God. N. P. Mohamed. മുളങ്കാട്ടിൽ വലിയൊരു കൂനുണ്ടായിരുന്നു. അതു കണ്ടത് ഇക്കാക്കയും ഉമ്മുവും ഒപ്പമാണ്. എന്തൊരു ചന്തം. മുളപ്പടർപ്പുകൾക്കിടയിൽ വിരിഞ്ഞ മുല്ലപ്പൂവായി കൂന്‍ നിന്നു ചിരിക്കുന്നു. എന്നെ പറിച്ചോളൂ എന്ന് കിന്നാരം പറയുന്നു. പിന്നീടൊന്നും ആലോചിച്ചില്ല ഇക്കാക്ക. മുളങ്കാട്ടിലേക്കൊരു ചാട്ടം. കൈ വിരുത്തിയപ്പോൾ ഉള്ളംകൈയിൽ വെളുത്ത പൂവിതളുകൾ. കൂന്‍ പൊടിഞ്ഞു പോയിരിക്കുന്നു. കൈക്കു തണുപ്പ്. കൈക്കു മിനുസം. ഉള്ളിൽ കൊതി. ഇക്കാക്ക കൂന്‍ വായിലേക്കിട്ടു. ഉമ്മു നോക്കി നിന്നുപോയി. പിറ്റേന്ന് ഇക്കാക്ക ഛർദ്ദിച്ചു. സാരമില്ലെന്നു കരുതി അമ്മായി. അയമോദകം തിളപ്പിച്ച വെള്ളം കൊടുത്തു.ഛർദ്ദി നിന്നില്ല. പിന്നെ ഛർദ്ദിച്ചത് ചോരയാണ്. അന്നേരം അമ്മായിയോട് ഇക്കാക്ക കൂന്‍ തിന്നത് ഉമ്മു പറഞ്ഞു. "മുത്തു ബദ്‌രീങ്ങളെ!" അപ്പോഴാണറിയുന്നത് മൊയമ്മദാലിക്കാക്ക തിന്ന കൂന്‍ പൂതങ്ങൾ മോഹിച്ചതായിരുന്നു. ദൈവത്തിന്റെ കണ്ണ്. എൻ. പി. മുഹമ്മദ്. #inktober #inktober2020 #illustration #illustrations #npmuhammad #malayalamclassics #malayalamclassicnovel #keralasahityaacademy #keralasahityaacademyaward #illustrationfornovel #illustrationforstory #blackandwhite #blackandwhiteillustration #penonpaper #penonpaperart #penandink #penandinkillustration #pendrawing #princepayikattu #art_of_princepayikattu

10/12/2020, 3:23:43 PM

It was then that I saw Moyammadali Ikkakka*. He had broken the chain and the ends hung loose on his feet. He limped forward, his face turned towards me. My God! Ikkakka had torn the piece of sacking that covered his genitals. He came towards me with measured steps, his fists curled, saying jakkaram, jakkaram and hooting like a crow-pheasant. The eye of the God. N. P. Mohamed. *Ikkakka - Elder brother ———————————————————————— അപ്പോളാണ് മൊയ്മ്മതാലിക്കാക്കയെ കാണുന്നത്. ഇക്കാക്ക ചങ്ങല പൊട്ടിച്ചിരിക്കുന്നു. ഇക്കാക്കയുടെ കാലിൽ ചങ്ങലത്തുണ്ടുകൾ. വേച്ചു വേച്ചു നടക്കുന്ന ഇക്കാക്കയുടെ മുഖം എന്റെ നേർക്ക്. പടച്ചോനേ! ഇക്കാക്ക മുൻഭാഗം മറച്ച ചാക്കുകണ്ടം കീറിക്കളഞ്ഞിരിക്കുന്നു. അടിവെച്ചടിവെച്ചു കൈ ചുരുട്ടി ഇക്കാക്ക വരുന്നു. ജാക്കാരാം ജാക്കാരാം. പിന്നെ ചെമ്പോത്തിന്റെ കൂക്ക്. ദൈവത്തിന്റെ കണ്ണ്. എൻ. പി. മുഹമ്മദ്. #inktober #inktober2020 #illustration #illustrations #npmuhammad #malayalamclassics #malayalamclassicnovel #keralasahityaacademy #keralasahityaacademyaward #illustrationfornovel #illustrationforstory #blackandwhite #blackandwhiteillustration #penonpaper #penonpaperart #penandink #penandinkillustration #pendrawing #princepayikattu #art_of_princepayikattu

10/10/2020, 6:56:29 PM

Ummoo’s irajal* plant was in the courtyard. She watered it everyday, to make it grow. Ummoo was Ammayi’s* eldest daughter. Every evening she plucked leaves from the irajal and wound them around the brass rings in her ears. She often wound Kasturi* in them as well. Ummoo did not have gold rings. Her rings smiled as they swung in her ears. Ummoo was not yet married. She told me that Moothappa* would get the goldsmith to make her gold earrings when a bridegroom came for her. Ummoo did not have a father. She had never seen him. The eye of the God. N. P. Mohamed. * Irajal - A plant like the Tulsi, with fragrant leaves. * Kasturi- Herbal plant with fragrant leaves. * Moothappa - Father’s elder brother. * Ammayi- Aunt. ————————————————————— മുറ്റത്താണ് ഉമ്മുവിന്റെ ഇറജാൽ*. നിത്യവും വെള്ളമൊഴിച്ച് അവളതിനെ പോറ്റുന്നു. അമ്മായിയുടെ മൂത്ത മകളാണ് ഉമ്മു. വൈകിട്ടവൾ ഇറജാലിന്റെ ഇല പറിച്ചു കാതിലെ പിച്ചളവട്ടത്തിൽ കോർത്തിടുന്നു. കസ്തൂരിയും* കമ്പിവട്ടത്തിൽ കോർക്കുന്നു. അവൾക്ക് പൊൻചിറ്റുകളില്ല. ഉമ്മയുടെ കാതുകളിൽ ചിരി തൂവി ഇളകുന്ന പിറച്ചിറ്റുകൾ. ഉമ്മുവിന് കല്യാണമായിട്ടില്ല. മാപ്പിള വരുമ്പോൾ മൂത്താപ്പ തട്ടാനെക്കൊണ്ട് ഉമ്മുവിന് ചിറ്റുകൾ ഉണ്ടാക്കിക്കൊടുക്കുമെന്നവൾ പറഞ്ഞു. അവൾക്കു ബാപ്പയില്ല. ബാപ്പയെ അവൾ കണ്ടിട്ടില്ല. ഇറജാൽ - തുളസി പോലെ ഇലകൾക്ക് സുഗന്ധമുള്ള ഒരു ചെടി. കസ്തൂരി - ഇലകൾക്ക് സുഗന്ധമുള്ള ഒരു ചെടി. ദൈവത്തിന്റെ കണ്ണ്. എൻ. പി. മുഹമ്മദ്. #inktober #inktober2020 #illustration #illustrations #npmuhammad #malayalamclassics #malayalamclassicnovel #keralasahityaacademy #keralasahityaacademyaward #illustrationfornovel #illustrationforstory #blackandwhite #blackandwhiteillustration #penonpaper #penonpaperart #penandink #penandinkillustration #pendrawing #princepayikattu #art_of_princepayikattu

10/10/2020, 11:43:46 AM

ഇബ്രായിംക്ക മുട്ടുവിടർത്തി. ഞാൻ തലയൂരി. അപ്പോൾ ചുകപ്പു പൊട്ടുകൾ നിറഞ്ഞ പൊട്ടിയ ചെറിയ കണ്ണാടി ഒസ്സാൻ തകരപ്പെട്ടിയിൽ നിന്നെടുത്തു തുണിയിൽ തുടച്ച് എനിക്കു തന്നു. അള്ളോ! എനിക്കു നോക്കണ്ട. കണ്ടതുതന്നെ മതിയായി. എന്റെ വട്ടത്തലയ്ക്കു നേരിയ പച്ചനിറം. പടച്ചോനേ, ഞാനെങ്ങനെ കോടതിനിരത്തിലൂടെ നടന്നു പനത്തിൽ പള്ളിയിലേക്കു പോകും? ആളുകൾ എന്നെ നോക്കി ചിരിക്കില്ലേ? ഇപ്പോൾത്തന്നെ മൂത്താപ്പ ചിരിതുടങ്ങി. "ചെക്കന്റെ മോത്ത് ഇസ്‌ലാമിന്റെ ഒജ്ജത്തുണ്ട്." മൂത്താപ്പ പറഞ്ഞു. ദൈവത്തിന്റെ കണ്ണ്. എൻ. പി. മുഹമ്മദ്. #inktober #inktober2020 #illustration #illustrations #npmuhammad #malayalamclassics #malayalamclassicnovel #keralasahityaacademy #keralasahityaacademyaward #illustrationfornovel #illustrationforstory #blackandwhite #blackandwhiteillustration #penonpaper #penonpaperart #penandink #penandinkillustration #pendrawing #princepayikattu #art_of_princepayikattu

10/4/2020, 4:06:29 PM

ഒസ്സാൻ ഇബ്ബ്രായിംക്ക എന്റെ തല അയാളുടെ രണ്ടു കാൽമുട്ടിനുമിടയ്ക്ക് ഇറുക്കിവെച്ചു. വല്ലാത്ത പൊറുതികേട്‌. അയാൾ കത്തിയെടുത്ത് കാൽവണ്ണയിൽ ചാണയ്ക്കിടുന്നുണ്ടായിരുന്നു. അവിടെ രോമങ്ങൾ ചത്തുപോയിരുന്നു. എനിക്കു ശ്വാസം മുട്ടുന്നു. മൂത്താപ്പ അതും നോക്കി മുഖത്തൊരു ചിരി ഉരുട്ടിക്കളിച്ച് എന്റെ ചുറ്റും നടക്കുന്നു. മൂത്താപ്പയുടെ മിനുക്കമുള്ള കറുത്ത മുഖത്തിൽ വെളുത്ത കുറ്റിരോമങ്ങൾ. ചെറിയ കിണ്ണത്തിൽ നിന്നു കൈരണ്ടും നനച്ചു കുടഞ്ഞ്, പിന്നെ എന്റെ തലയിൽ കൈകൊണ്ട് ഉരസുമ്പോൾ ചീകിയ മുടി ചപ്രയായല്ലോ. നിവർത്തിയ ഒസ്സാൻകത്തി വരണ്ടിയ ആദ്യത്തെ മുടിച്ചീള് നിലത്തേക്കറുത്തിട്ടപ്പോൾ പൂവെണ്ണയുടെ വാടിയ മുല്ലപ്പൂമണം മൂക്കിലേക്കിഴഞ്ഞു കയറുന്നുണ്ടായിരുന്നു. തലയോടു നീറുന്നു. ദൈവത്തിന്റെ കണ്ണ്. എൻ. പി. മുഹമ്മദ്. . #inktober #inktober2020 #illustration #illustrations #npmuhammad #malayalamclassics #malayalamclassicnovel #keralasahityaacademy #keralasahityaacademyaward #illustrationfornovel #illustrationforstory #blackandwhite #blackandwhiteillustration #penonpaper #penonpaperart #penandink #penandinkillustration #pendrawing #princepayikattu #art_of_princepayikattu

10/3/2020, 8:54:29 PM

കുറേ നേരമായി ആരോ ഞരങ്ങുകയും മൂളുകയും ചെയ്യുന്നുണ്ട്. കുട്ടിപ്പാപ്പനാണോ.?! നല്ല ഉറക്കത്തിനിടയിലും ആനി കാതോർത്തു. ഞരക്കങ്ങൾ അടക്കിപ്പിടിച്ച നിലവിളിയായപ്പോൾ അവൾ ഞെട്ടിയുണർന്നു. ചുറ്റിലും നിന്നു കിതയ്ക്കുന്ന ഇരുട്ടാണ് ആനി കണ്ടത്. ഇരുട്ട് അവളെ വളഞ്ഞിരിക്കുന്നു. എവിടെപ്പോയി ഈ മുറിയുടെ വാതിൽ.?! ഇന്നലെ ഇവിടത്തെ വാതിൽ എവിടെയായിരുന്നു.?! ആനി പലതവണ ഓരോന്നിന്മേൽ ചെന്നു മുട്ടിത്തിരിഞ്ഞു. അവസാനം നൂലിഴപോലെ ഒരു വരവെളിച്ചമാണ് അവൾക്ക് വാതിൽ കാട്ടിക്കൊടുത്തത്. വാതിൽ അകത്തുനിന്നടച്ചിരുന്നു. വെളിച്ചത്തിന്റെ പഴുതിലൂടെ ആനി അകത്തേക്കു നോക്കി. ആനിക്ക് ആ കാഴ്ച വിശ്വസിക്കാനേ ആയില്ല. ചിമ്മിനിയുടെ തിരി എത്രയാണ് നികത്തി വെച്ചിരിക്കുന്നത്.? ഈ വീട്ടിലെ മുഴുവൻ മണ്ണെണ്ണയും ആ വിളക്കിൽ ഒഴിച്ചിട്ടുണ്ടാവും. തീയും പുകയും തുപ്പിക്കൊണ്ട് ചിമ്മിണി ഒരു പന്തം പോലെ ആളിക്കത്തുന്നു. അതൊരു ചീത്ത വെളിച്ചമാണെന്ന് ആനിക്കു തോന്നി. പേടിപ്പിക്കുന്ന വെളിച്ചം. ആലാഹയുടെ പെണ്മക്കൾ. സാറാ ജോസഫ്. #aalahayudepenmakkal #aalahayude_penmakkal #penandink #penandinkillustration #penandinkdrawing #penonpaper #illustration #penillustration #blackandwhite #blackandwhiteillustration #storyillustration #illustrationforbooks #inkillustration #princepayikattu #art_of_princepayikattu #artistoninstagram #artistoninsta #artoninstagram #creativeillustration

9/22/2020, 1:02:58 PM