jestpic.com

Discover Best Images of World

#food #travel #sports #news #april #friday

In memoriam.

"അതങ്ങനെയല്ല ചെയ്യേണ്ടുന്നത്." അപ്പൻ പറയും.
ഞാൻ എന്തുണ്ടാക്കിയാലും അപ്പൻ അങ്ങനെയാണ് പറയുക. അതിപ്പോൾ പേസ്റ്റ് വരുന്ന കൂട് കൊണ്ടുണ്ടാക്കിയ ബ്രഷ് ഹോൾഡറായാലും ക്രിസ്തുമസിനുണ്ടാക്കുന്ന പുൽക്കൂടായാലും. എന്നിട്ട് മികച്ചതൊന്ന് ഉണ്ടാക്കിക്കാണിയ്ക്കും.
"ദാ, ഇങ്ങനെ വേണം അതുണ്ടാക്കാൻ.!" അപ്പനുണ്ടാക്കിയ എന്തിനും ഭയങ്കര ഭംഗിയാണ്. അതുകണ്ടിട്ട്, ഞാനുണ്ടാക്കിയവ കണ്ടാൽ എനിയ്ക്കുതന്നെ നാണം വരും. എടുത്തു ദൂരെക്കളയാൻ തോന്നും. അപ്പൻ എന്തും ഉണ്ടാക്കും. എന്തുവെച്ചും ഉണ്ടാക്കും. എന്തും ചെയ്യും. മക്കൾക്കിടാനുള്ള, പൂക്കളും സ്വർണ്ണക്കരകളും വെച്ച കുഞ്ഞൻ ഷൂവുകൾ മുതൽ പ്രൊഫഷണൽ നാടകക്കമ്പനികൾക്കുള്ള വേഷഭൂഷകൾ വരെ അപ്പനുണ്ടാക്കും. കുട മുതൽ കൂര വരെ നന്നാക്കും. സൈക്കിൾ മുതൽ ബസ് വരെ അഴിച്ചുപണിയും. തയ്യൽ മുതൽ വാഹനമോടിക്കൽ വരെ അറിയാം. ഇലക്ട്രിക്കൽ വർക്കും ഇലക്ട്രോണിക് റിപ്പയറും ചെയ്യും. പ്രാർത്ഥനപ്പാട്ടുകൾ മുതൽ നാടകസ്ക്രിപ്റ്റുകൾ വരെയെഴുതും. അഭിനയം മുതൽ സംവിധാനം വരെ ചെയ്യും. സകലകലാവല്ലഭൻ.
അറിയാത്ത കാര്യങ്ങളില്ല. വായിക്കാത്ത വാർത്തകളില്ല. കയ്യിലില്ലാത്ത പുസ്തകങ്ങളില്ല, കേൾക്കാത്ത പാട്ടുകളില്ല. അതുകൊണ്ട് തർക്കിച്ചുതോല്പിയ്ക്കാനും പറ്റില്ല.
കിട്ടുന്ന കാശിൽ പാതിയും പുസ്തകങ്ങൾ വാങ്ങിക്കൂട്ടി അപ്പൻ. ഓരോ കാലവർഷം കഴിയുമ്പോഴും ഈർപ്പം പിടിച്ചു ചിതലെടുത്ത പുസ്തകങ്ങൾ കൂനകളായി തീയിലെരിഞ്ഞു. ഒഴിഞ്ഞയിടങ്ങളിൽ പുതിയ പുസ്തകങ്ങൾ വന്നുകൊണ്ടേയിരുന്നു. എൻ. എൻ. പിള്ളയുടെയും സി. ജെ. തോമസിന്റെയും വി. ടി. യുടെയും ഭാസന്റെയും ശൂദ്രകന്റെയും ലൂയി പിരാന്തലോയുടെയും നാടകങ്ങൾ..കസാന്ത്സാക്കീസ്, ജോർജ് ഓർവെൽ, ഡിക്കെൻസ്, മാരിയോ പൂസോ തുടങ്ങിയവരുടെ പുസ്തകങ്ങൾ, സുനിൽ ദത്തിന്റെയും നർഗ്ഗീസിന്റെയും ഷമ്മി കപൂറിന്റെയും ചിത്രങ്ങളുള്ള ഫിലിം ഫെയർ മാഗസിനുകൾ, എം ജി ആറും എം ആർ രാധയും യവനസുന്ദര രാജകുമാരന്മാരായി വാൾപ്പയറ്റു നടത്തുന്ന ചിത്രങ്ങളുള്ള കുമുദം, ആനന്ദവികടൻ തമിഴ് മാസികകൾ, കലാകൗമുദി, ഫിലിം മാഗസിൻ,
കഥ തുടങ്ങിയ ആഴ്ചപ്പതിപ്പുകൾ തുടങ്ങി അക്ഷരമുള്ളതെന്തും അപ്പന്റെ മേശപ്പുറത്ത് പലനിലകളായി ഉയർന്നുനിന്നു. വടിവൊത്ത അക്ഷരങ്ങളാൽ എഴുതിക്കൂട്ടിയ കടലാസുകൂട്ടങ്ങൾ മറ്റൊരടുക്ക്. PART- 2 Follows 👉➡️.
#inmemoriam #memoriamoffather #inmemoriamofmyfather #memoir #memoirs #myfather #art_of_princepayikattu #penandink #penonpaper #autodesksketchbook #portrait #portraitart #portraitofmyfather #blackandwhite_art #illustration #illustrations #blackandwhiteillustration #penportrait #princepayikattu #digitalart #digitalillustration

9/18/2019, 6:41:25 PM