SaharAhammed images

Discover Best SaharAhammed Images of World

#food #travel #sports #news #may #monday

പ്രിയ സുഹൃത്ത് നൂറുദ്ദീൻ ബുദ്ധനും സ്ത്രീയും ഏറ്റുവാങ്ങുന്നു. #sibf2023 #budhanumsthreeyum #SaharAhammed

11/5/2023, 3:48:49 AM

പ്രിയ സുഹൃത്ത് നിഖില സമീർ ബുദ്ധനും സ്ത്രീയും ഏറ്റുവാങ്ങുന്നു. #sibf2023 #budhanumsthreeyum #SaharAhammed

11/5/2023, 3:46:51 AM

പ്രിയ സുഹൃത്ത് ലിതിൻ "ബുദ്ധനും സ്ത്രീയും" ഏറ്റുവാങ്ങുന്നു. #SIBF2023 #budhanumsthreeyum #SaharAhammed

11/4/2023, 12:00:56 PM

"മുല്ലയെ പ്രണയിച്ച പെണ്ണ്" Layout - Shihabudheen Kumbidi 🤍 #SaharAhammed #Poem #Poetry #Read #Thoughts #Creative #moments #insta #love #life #jasmin

9/25/2023, 9:37:03 AM

ഒരു പുസ്തകം വായിച്ചു ഇഷ്ടപ്പെട്ടു മറ്റു പുസ്തകങ്ങൾ കൂടി വേണമെന്ന് പറഞ്ഞു മെസ്സേജ് അയച്ചു കാണുമ്പോൾ ഉണ്ടാവുന്ന സന്തോഷം വാക്കുകൾ കൊണ്ടു പറഞ്ഞറിയിക്കാൻ പറ്റാത്തതാണ്. അക്ഷരങ്ങളെ ചേർത്തു പിടിക്കുന്ന നിങ്ങൾ ഓരോരുത്തർക്കും നന്ദി, ഏറെ പിരിശം ❤️❤️❤️ #pirishathintedinangal #ninnemaathramninnodumaathram #pookkaathepoyavasantham #budhanumsthreeyum #SaharAhammed #poetry #poems #book #pendulumbooks #vachanambooks #thoughts #love #spiritual 📸 Sumi Afsal

2/27/2023, 5:48:03 AM

"ബുദ്ധനും സ്ത്രീയും" എന്ന പുസ്തകത്തെ കുറിച്ചുള്ള റസീന ടീച്ചറുടെ വായന ഇന്നത്തെ (11/12/2022) മലയാളം ന്യൂസിൽ #budhanumsthreeyum #Review #Reading #Poem #poetry #book #SaharAhammed #insta #Moments #thoughts #life #politics

12/11/2022, 6:44:14 AM

പ്രബോധനം വാരികയിൽ വന്ന കവിത "ഇനി ഞാൻ ഉറങ്ങട്ടെ" #Prabodhanam #weekly #SaharAhammed #poem #poetry #read #thoughts #creative #writing #moments #insta

12/7/2022, 5:30:19 AM

ആയുസ്സിന്റെ ചില്ലയിൽ നിന്ന് ഒരില കൂടി പൊഴിഞ്ഞിരിക്കുന്നു . ഈ നിമിഷവും ഈ ജീവിതവും റബ്ബേ നീ നൽകിയ അപാരമായ അനുഗ്രഹമല്ലാതെ മറ്റെന്താണ്. അൽഹംദുലില്ലാഹ്! നിനക്കാണ് സർവ്വ സ്തുതിയും. ജന്മം നൽകിയ മാതാപിതാകളെയും, എന്നും താങ്ങാവുന്ന നല്ലപാതിയെയും മക്കളെയും, സ്നേഹത്തോടെ ചേർത്തു പിടിക്കുന്ന ബന്ധുക്കളെയും സൗഹൃദങ്ങളെയും ഈയവസരത്തിൽ നന്ദിയോടെ ഓർക്കുന്നു. #HBD #28Nov #SaharAhammed

11/28/2022, 8:03:31 AM

ചെറുപ്പം മുതൽ കേട്ട പല പ്രവാസ കഥകളിലും ദേരയും ക്ലോക്ക് ടവറും നിറഞ്ഞു നിന്നിരുന്നു. ക്ലോക്ക് ടവർ നോക്കി നിൽകുമ്പോൾ ഓർമ്മകൾ വീണ്ടും റൗണ്ട് അബൗട്ടിനു ചുറ്റും വട്ടം കറങ്ങുന്നു. ഉപ്പയുടെയും ഉപ്പാപ്പയുടെയും വാക്കുകൾ കാതുകളിൽ നിറയുന്നു. #Deira #clocktower #Dubai #Diaspora #Life #Memories #nostalgia #SaharAhammed #insta #moments

8/13/2022, 5:35:58 PM

സംസാരിക്കാൻ തുടങ്ങിയാൽ നിർത്തില്ലെന്ന പരാതി എന്നെ കുറിച്ച് പലരും ചെറുപ്പം മുതൽ തന്നെ പറഞ്ഞിട്ടുണ്ട്. അതു കൊണ്ട് തന്നെ എന്റെ വാക്കുകൾക്ക് ചെവി തന്നിരുന്നത് ലിഷാബി എളാമ്മ, അബ്ദുൽ നസീർ ആപ്പ, നൗഷാദ് ആപ്പ തുടങ്ങിയ വളരെ കുറച്ചു പേരാണ്. സൗഹൃദങ്ങളിൽ പലരും ഒന്ന് ഈ കത്തിയടി നിർത്തുമോയെന്ന് പലവട്ടം ചോദിച്ചിട്ടുണ്ട്. എനിക്ക് ഇഷ്ടപ്പെട്ട കാര്യങ്ങൾ പ്രിയപ്പെട്ടവരോട് സംസാരിക്കുമ്പോൾ അവർ എത്രമാത്രം ആ സംസാരവും വിഷയവും ഇഷ്ടപ്പെടുന്നുണ്ടെന്ന് ഞാൻ ചിന്തിക്കാറില്ല. പരിചിതമല്ലാത്തവരോട് ചാടി കയറി സംസാരിക്കാറില്ല.. എങ്കിലും സംസാരിച്ചു തുടങ്ങിയാൽ നിർത്താൻ ബുദ്ധിമുട്ടാണ്. കല്യാണം കഴിഞ്ഞതു മുതൽ എന്റെ കത്തിയടിക്ക് തല വെച്ചു തരേണ്ട അവസ്ഥയാണ് എന്റെ നല്ലപാതിക്ക്. എന്റെ കത്തിയടി സഹിക്കാൻ പറ്റാത്തത് കൊണ്ടാണ് സാദിയ നാട്ടിൽ സ്ഥിര താമസമാക്കിയതെന്ന് സഹപ്രവർത്തകർ തമാശ രൂപേണ പറയാറുണ്ട്. സൈനബിനെ ഗർഭം ധരിച്ച സമയത്ത് ആറു മാസത്തിലേറെ സാദിയ നാട്ടിലായിരുന്നു. സ്റ്റുഡിയോ റൂമിൽ ഒറ്റയ്ക്ക് താമസിച്ച ആ കാലത്ത് റേഡിയോ ആയിരുന്നു എനിക്ക് കൂട്ട്. ആരോടും സംസാരിക്കാൻ ഇല്ലാതെ റേഡിയോ കേട്ട്, പുസ്തകം വായിച്ചു നടന്ന ദിവസങ്ങളായിരുന്നു അവ. ഒടുവിൽ സാദിയ തിരിച്ചു വന്നപ്പോൾ പതിവ് പോലെ സംസാരിക്കാത്ത എന്നെയാണ് കണ്ടത്. പിന്നെ പതിവ് പോലെ മിണ്ടാത്തത് എന്തെന്നായി ചോദ്യം. പറഞ്ഞു വന്നത് നാം ഓരോരുത്തരും വ്യത്യസ്ത സ്വഭാവത്തിന്റെ ഉടമകളായിരിക്കും. ചിലപ്പോൾ മറ്റുള്ളവർ പരാതി പറയുന്ന നമ്മുടെ സ്വഭാവങ്ങൾ തന്നെയായിരിക്കും, ചിലർ നമ്മളെ സ്നേഹിക്കാനും ചിലരെ നമ്മിലേക്ക്‌ അടുപ്പിച്ചു നിർത്താനും കാരണമാവുന്നതും. നമ്മുടെ പരിമിതികൾ നാം തിരിച്ചറിയുകയെന്നതാണ് പ്രധാനം.. എല്ലാ നെഗറ്റീവും നെഗറ്റീവ് അല്ല.. അവ ചിലപ്പോഴൊക്കെ പോസറ്റീവ് കൂടിയാണ്. - സഹർ അഹമ്മദ്‌ #talkative #SaharAhammed #moments #Memories #speech #Positive #Negative #Relation #listening #insta #moments

8/7/2022, 7:52:47 AM

"The ego is like the root of a banyan tree, you think you have removed it all then one fine morning you see a sprout flourishing again." — Ramakrishna #RollaSquarePark #BanyanTree #Sharjah #Insta #Moments #Tree #Peace #Rolla #SaharAhammed #Evening #Green #Nature

8/4/2022, 12:44:58 PM

ഷാർജ ഇന്ത്യൻ അസോസിയേഷനിൽ മെയിൻ ഹാളിന്റെ പിറകിലായി ഒരു ലൈബ്രറിയുണ്ട്. അക്ഷരങ്ങളെ സ്നേഹിക്കുന്ന സാധാരണ പ്രവാസികളുടെ ഇഷ്ട കേന്ദ്രം കൂടിയാണ് ആ ലൈബ്രറി. മലയാള നോവലുകളുടെ മികച്ചൊരു ശേഖരം തന്നെ അവിടെയുണ്ട്. കഴിഞ്ഞ ദിവസം ഷാർജ ഇന്ത്യൻ അസോസിയേഷനിൽ പോയപ്പോൾ ഒരിക്കൽ കൂടി ആ ലൈബ്രറിയിലേക്ക് കടന്നു ചെന്നു. സുഹൃത്ത് പ്രവീൺ പാലക്കീൽ അവിടെയുണ്ടായിരുന്നു. അദ്ദേഹത്തിന്റെ സ്ഥിരം സങ്കേതമാണ് ഇന്ത്യൻ അസോസിയേഷൻ ലൈബ്രറി. ലൈബ്രറിയിലേക്ക് "ബുദ്ധനും സ്ത്രീയും" എന്ന എന്റെ പുസ്തകത്തിന്റെ കോപ്പി സമ്മാനിക്കാൻ കഴിഞ്ഞുവെന്നതിൽ അതിയായി സന്തോഷിക്കുന്നു. ലൈബ്രറികളിലേക്ക് പുസ്തകം സമ്മാനിക്കുമ്പോൾ പലരിലൂടെ പുസ്തകം വായിക്കപ്പെടുന്നു എന്ന പ്രത്യേകത കൂടിയുണ്ട്. - സഹർ അഹമ്മദ്‌ PC. Praveen Palakkeel #IndianAssociationSharjah #ias #Sharjah #Library #Read #Books #SaharAhammed #Poems #Poetry #BudhanumSthreeyum #Logos #insta #moments

8/2/2022, 8:30:31 AM

"Keep your face to the sun and you will never see the shadows." By Helen Keller #SunShine #Shadows #Grass #Sharjah #UniversityCityRoad #Muweilah #Insta #Moments #Evening #Walk #SaharAhammed

8/1/2022, 3:26:47 PM

“Photography is the story I fail to put into words.” – Destin Sparks 📷 @saharahammed #SaharAhammed #Photography #Photo #Arabic #Coffee #Pot #Love #mystic #insta #moments

1/26/2022, 9:09:09 AM

പിരിശത്തിന്റെ ദിനങ്ങളെ സമീറ മെഹ്ബൂബ് ഇങ്ങനെ വായിക്കുന്നു. വായനയ്ക്കും കുറിപ്പിനും ഒത്തിരി നന്ദി, ഏറെ പിരിശം 🥰. ------------------------------------------------------------------ സഹറിന്റെ പിരിശത്തിന്റെ ദിനങ്ങൾ വായിച്ചു വളരെ നന്നായിട്ടുണ്ട്. പ്രിയതമൻ പിരിശത്തോടെ പ്രിയതമക്ക് സമ്മാനിച്ച ഓരോ വരികളും സ്നേഹത്താൽ തുളുമ്പുന്ന വാക്കുകളും അനുഭവങ്ങളും കൗതുകമുണർത്തുന്നു. ഹൃദയത്തിൽ തട്ടിയ വരികൾ "നിന്റെ ഓർമ്മകൾ പൂക്കുന്ന പിരിശത്തിന്റെ ദിനങ്ങളിലും ഉമ്മയുടെ ഓർമ്മകൾ എന്നിൽ കണ്ണീരായി പെയ്യുന്നു." ഇഷ്ടപ്പെട്ട വരികൾ "ചുറ്റിലും വെറുപ്പിന്റെ ഇരുട്ട് പരക്കുമ്പോൾ സ്നേഹത്തിന്റെ വെട്ടമായി നീ ഹൃത്തിൽ തെളിയുക. സങ്കടങ്ങളാൽ കണ്ണീർച്ചാലുകൾ പുഴയായി ഒഴുകുമ്പോൾ കവിൾത്തടങ്ങളിൽ നീ പുഞ്ചിരിയാവുക." - സമീറ മെഹബൂബ് #PirishathinteDinangal #Poem #Poetry #Book #Read #Creative #Writing #SaharAhammed #Insta #Moments

1/14/2022, 8:01:18 AM

"ബുദ്ധനും സ്ത്രീയും" എന്ന പുസ്തകത്തെ കുറിച്ചുള്ള വെള്ളിയോടന്റെ വായന ഇന്നത്തെ സുപ്രഭാതം പത്രത്തിൽ. ഒത്തിരി നന്ദി, ഏറെ സന്തോഷം 😍🥰. #BudhanumSthreeyum #poem #poetry #SaharAhammed #Read #Book #Creative #Writing #moments #life #love

12/19/2021, 6:57:49 AM

ബുദ്ധനും സ്ത്രീയും എന്ന കവിതാസമാഹാരത്തെ പ്രശസ്ത എഴുത്തുകാരൻ രാജേഷ് ചിത്തിര @sealunacy ഇങ്ങനെ വായിക്കുന്നു. വായനയ്ക്ക് കുറിപ്പിന് ഒത്തിരി നന്ദി, ഏറെ സ്നേഹം 🥰 ***************************************** കാഴ്ചകൾ അവസാനിക്കുന്ന നിമിഷം മുതൽ ആരംഭിക്കുന്ന ഓർമ്മകളെ പറ്റിയാണ് സഹർ അഹമ്മദിന്റെ ബുദ്ധനും സ്ത്രീയും എന്ന സമാഹാരത്തിലെ വലിയൊരു ശതമാനം കവിതകളും പറയുന്നത്. ആ ഓർമ്മകൾക്ക് വൈവിധ്യമുണ്ട്. അത് പ്രണയമാവാം. സംസാരിച്ച് പിരിഞ്ഞ ശേഷം കാണാതായ സുഹൃത്താവാം. തീ വച്ച് ഇല്ലാതാക്കപ്പെട്ട കിടപ്പാടമാകാം. എന്തിന് എന്നറിയാതെ കൊല്ലപ്പെട്ട മാതാപിതാക്കന്മാരുടെയോ സഹോദരങ്ങളുടെയോ ഓർമ്മയാകാം. സഹർ അത് തെളിമയോടെ, സഹജമായ സന്ദേഹങ്ങളോടെ, ഭാവിയെ കുറിച്ചുള്ള ആശങ്കകളോടെ പങ്കുവയ്ക്കുന്നു. ചിലപ്പോഴെങ്കിലും അത് ഋജുവും ആവർത്തനവുമാകുന്നു. ഊര് വിട്ട് ഊരു മാറുന്നവരുടെ ജീവിതസംഘർഷങ്ങളും പ്രകടനപരതയുള്ള രാഷ്ട്രിയ പ്രതികരണകവിതകളുണ്ട്. കാലം ഒച്ചപ്പെടാൻ നിർബന്ധിക്കുന്നതിന്റെ തുടർച്ചയാകാം. വിവിധ ശ്രേണികളിലുള്ള സ്ത്രീകൾ കവിതകളിൽ പ്രമേയമായുണ്ട്.സബ്റ്റൽ ആയ ചില നിരീക്ഷണങ്ങളുണ്ട് അത്തരം കവിതകളിൽ. മൗനബുദ്ധത്വം പോലെ ഒരു അവസ്ഥ. ഹിതകരമായി വായിക്കാവുന്ന ചെറിയ കവിതകളുമുണ്ട്. അവയിലൂടെ സഹർ നിർമ്മിക്കപ്പെട്ട വലിയ വിടവുകളെയും അകലങ്ങളെയും പറ്റി ഓർമ്മപ്പെടുത്താൻ ശ്രമിക്കുന്നു. താൻ ശബ്ദം നഷ്ടപ്പെട്ട് തെരുവിൽ നിൽക്കുന്നു. ആരും തന്നെ നോക്കുന്നു കൂടിയില്ല എന്ന് എഴുത്തുകാരൻ. https://m.facebook.com/story.php?story_fbid=6889510004407390&id=100000453752506 #BudhanumSthreeyum #poem #poetry #SaharAhammed #Read #Book #Creative #Writing #moments #life #love

12/1/2021, 7:29:00 AM

"ബുദ്ധനും സ്ത്രീയും" ഷാർജ ബുക്ക് ഫെയറിൽ Z4 ബുക്സിന്റെ സ്റ്റാളിൽ (ഹാൾ നമ്പർ. 7, സ്റ്റാൾ നമ്പർ.ZA 12) ലഭ്യമാണ്. #Book #Cover #Released #Poem #Poetry #SaharAhammed #Creative #Writing #Reading #Moments #Insta #Read #books #buddha #women

10/20/2021, 7:21:08 AM

ഇന്നത്തെ (16/10/2021) ഗൾഫ് മാധ്യമം ചെപ്പിൽ (യു.എ.ഇ. എഡിഷൻ) #poetry #poem #red #island #SaharAhammed #read #write #creative #insta #moments #book

10/16/2021, 8:50:50 PM

ബുദ്ധനും സ്ത്രീയും | വായന | രമേശ് പെരുമ്പിലാവ്. https://m.facebook.com/story.php?story_fbid=6186454021429663&id=100001953796693 #Budha #Women #Poems #Poetry #SaharAhammed #Logos #Books #Read #Write #Creative #insta #moments

10/12/2021, 9:19:40 AM

Me & My Books.. #Books #Poems #SaharAhammed #Read #Write #Moments #Insta #Love #Life #Spiritual

10/11/2021, 9:03:46 AM

പ്രിയപ്പെട്ടവരെ, 2016 മുതലെഴുതിയ 59 കവിതകളുടെ സമാഹാരമാണ് "ബുദ്ധനും സ്ത്രീയും". അതുകൊണ്ട് തന്നെ ആ കാലങ്ങളിലെ രാഷ്ട്രീയ സാമൂഹിക സാഹചര്യങ്ങൾ, കടന്നുപോയ ചുറ്റുപ്പാടുകൾ എന്നിവയൊക്കെ ഇതിലെ കവിതകളെ നേരിട്ടോ അല്ലാതെയോ സ്വാധിനിച്ചിട്ടുണ്ടാവാം. കവിതകളെ കുറിച്ച് വലിയ അവകാശവാദങ്ങളൊന്നുമില്ല. കവിത പൂർണമാവുന്നത് വായനയിലൂടെയാണ്, അതിനാൽ കവിതകളെ പൂർണമായും നിങ്ങൾക്ക് വിട്ടുതരുന്നു. എന്റെ മറ്റു നാലു പുസ്തകങ്ങളും സ്വീകരിച്ച വായനക്കാർ ഈ പുസ്തകവും സ്വീകരിക്കുമെന്ന ശുഭപ്രതീക്ഷയുണ്ട്. എഴുത്ത് വഴിയിൽ എന്നും സ്നേഹത്തോടെ ചേർത്തുപിടിച്ചു വായനക്കാർ, അക്ഷര സുഹൃത്തുക്കൾ, നല്ലപാതി, ബന്ധുമിത്രങ്ങൾ.. പുസ്തകം പ്രസിദ്ധീകരിക്കാൻ മുൻപോട്ടു വന്ന ലോഗോസ് ബുക്സ് എന്നിവരോടുള്ള അകമഴിഞ്ഞ നന്ദിയും കടപ്പാടും ഈയവസരത്തിൽ പങ്കുവെക്കുന്നു.. സ്നേഹപൂർവ്വം സഹർ അഹമ്മദ് #Book #Cover #Release #Poem #Poetry #SaharAhammed #Creative #Writing #Reading #Moments #Insta #Read #books #buddha #women

8/31/2021, 4:52:34 PM

Color Pencil Drawing #Learning #Color #Pencil #Drawing #Sparrow #SaharAhammed #Art #Creativity #Birds

7/31/2021, 4:32:56 PM

പിരിശത്തിന്റെ ദിനങ്ങളെ കുറിച്ചുള്ള സുസ്മിത ബാബു ടീച്ചറുടെ വായന ഇന്നത്തെ (11/07/2021) ചന്ദ്രിക വാരാന്തപ്പതിപ്പിൽ.. Susmitha Babu ഏറെ നന്ദി, ഒത്തിരി സ്നേഹം. #Book #Review #Poetry #Reading #SaharAhammed #Poem #Creative #Writing

7/11/2021, 5:05:35 AM

പിരിശത്തിന്റെ ദിനങ്ങളെ കുറിച്ചുള്ള നിഖില സമീറിന്റെ വായന ഇന്നത്തെ (17/01/2021) മലയാളം ന്യൂസിൽ.. വായനയ്ക്കും ഈ കുറിപ്പിനും ഒത്തിരി നന്ദി, ഏറെ സ്നേഹം. #PirishathinteDinangal #Poem #Poetry #Book #Read #Creative #Writing #SaharAhammed #Insta #Moments

1/17/2021, 9:58:09 AM

പിരിശത്തിന്റെ ദിനങ്ങൾ വായിക്കപ്പെടുന്നു എന്നറിയുന്നതിൽ ഒരുപാട് സന്തോഷം 😍 📷 Muhammed Jazim Rahman #PirishathinteDinangal #Poem #Poetry #Book #Read #Creative #Writing #SaharAhammed #Insta #Moments

1/15/2021, 8:48:47 AM

പിരിശത്തിന്റെ ദിനങ്ങൾ സഹർ അഹമദ് പെൻഡുലം ബുക്‌സ് കവിത 80 രൂപ പ്രിയതമൻ ഏറെ പിരിശത്തോടെ പ്രിയതമയ്ക്ക് സമ്മാനിച്ചവയാണ് ഇതിലെ വരികൾ. ഒരാൾക്ക് മറ്റൊരാളോട് തോന്നിയ സ്നേഹത്തിനപ്പുറത്ത് അവരുടെ സ്വപ്നങ്ങളിലൂടെ.. അനുഭവങ്ങളിലൂടെ.. കാഴ്ചകളിലൂടെ.. ഈ വരികൾ നമ്മെ കൂട്ടിക്കൊണ്ടു പോവുന്നു. ചിലപ്പോഴൊക്കെ ഇതിലെ വരികൾ നമ്മുടേത് കൂടിയാവുന്നു. #PirishathinteDinangal #Poem #Poetry #Book #Read #Creative #Writing #SaharAhammed #Insta #Moments

1/1/2021, 5:19:33 PM

ഒരു സുഹൃത്ത് അയച്ചു തന്നത്. #PirishathinteDinangal #Poem #Poetry #Book #Read #Creative #Writing #SaharAhammed #Insta #Moments

12/22/2020, 10:50:42 AM

Kufic Calligraphy - بِسْمِ اللَّهِ تَوَكَّلْتُ عَلَى اللَّهِ Acrylic on Wooden Board #Arabic #Calligraphy #SaharAhammed #kufic #kuficalligraphy #kuficcalligraphy #kuficart #kuficanvas #kuficscript #calligraphyart #calligraphylettering #calligraphypractice #calligraphylove #calligraphy_art Kufic #Acrylic #painting #artwork #acrylicpainting #acryliconwood #acrylicart

12/19/2020, 8:38:25 PM

Kufic Calligraphy - بِسْمِ اللَّهِ تَوَكَّلْتُ عَلَى اللَّهِ Pen : Uni-ball eye Broad Blue Paper: A4 100 GSM White #Arabic #Calligraphy #SaharAhammed #kufic #kuficalligraphy #kuficcalligraphy #kuficart #kuficanvas #kuficscript #calligraphyart #calligraphylettering #calligraphypractice #calligraphylove #calligraphy_art

12/19/2020, 11:01:41 AM